199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍. അണ്‍ലിമിറ്റഡ് ഓഫ് നെറ്റ്, ഓണ്‍ നെറ്റ് വോയ്‌സ് കോളുകള്‍ ഉള്‍പ്പെടുത്തിയാണ് ഓഫര്‍ പരിഷ്‌കരിച്ചത്. നേരത്തെ 300 മിനിറ്റ് നേരത്തേക്കുള്ള ഓഫ് നെറ്റ് കോളുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. 

ഫെയര്‍ യൂസേജ് പോളിസി (എഫ്.യു.പി.) ലിമിറ്റ് ഒഴിവാക്കി പ്ലാന്‍ വൗച്ചറുകള്‍, സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍, കോംബോ വൗച്ചറുകള്‍ എന്നിവയില്‍ അണ്‍ലിമിറ്റഡ് കോളിങ് ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. 

ബിഎസ്എന്‍എലിന്റെ അപ്‌ഡേറ്റ് ചെയ്ത പ്ലാനില്‍ സൗജന്യ വോയ്‌സ് കോള്‍ ഫോര്‍വേഡിങ് സൗകര്യമുണ്ട്. കൂടാതെ 25 ജിബി പ്രതിമാസ ഡാറ്റ, 75 ജിബി വരെ ഡാറ്റ റോള്‍ ഓവര്‍ സൗകര്യം. ഫെബ്രുവരി ഒന്ന് മുതലാണ് പരിഷ്‌കരിച്ച 199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ നിലവില്‍ വന്നത്.

Content Highlights: BSNL updates its 199 postpaid plan