ബിഎസ്എന്‍എല്‍ പുതിയ മൂന്ന് പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ എല്ലാ സര്‍ക്കിളുകളിലും ഇത് ലഭ്യമാവും. 199 രൂപ, 798 രൂപ, 999 രൂപ പ്ലാനുകളാണ് അവതരിപ്പിച്ചത്. അതേസമയം 99 രൂപ, 225 രൂപ, 325 രൂപ, 799 രൂപ, 1125 രൂപ പ്ലാനുകള്‍ പിന്‍വലിക്കുകയും ചെയ്തു.
199 രൂപയുടെ പ്ലാന്‍
99 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ പിന്‍വലിച്ചതോടെ ബിഎസ്എന്‍എലില്‍ നിന്നും ലഭിക്കുന്ന ഏറ്റവും ചെറിയ പോസ്റ്റ് പെയ്ഡ് പ്ലാന്‍ ആയിരിക്കും 199 രൂപയുടേത്. അണ്‍ലിമിറ്റഡ് ഓണ്‍ നെറ്റ് വോയ്‌സ് കോളിങും, എംടിഎന്‍എല്‍ ഉള്‍പ്പടെയുള്ള മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 300 മിനിറ്റ് സൗജന്യ കോളും ഈ പ്ലാനില്‍ ലഭിക്കും. 25ജിബി അതിവേഗ ഡാറ്റ പ്ലാനില്‍ ലഭിക്കും. 75 ജിബി വരെ ഡാറ്റാ റോള്‍ ഓവര്‍ സൗകര്യമുണ്ട്. ഡാറ്റാ ലിമിറ്റ് എത്തിക്കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് ജിബിയ്ക്ക് 10.24 രൂപ എന്ന നിരക്കില്‍ ചാര്‍ജ് ഈടാക്കും. ഈ പ്ലാനില്‍ നൂറ് എസ്എംഎസും സൗജന്യമായി ലഭിക്കും.
798 രൂപയുടെ പ്ലാന്‍
50 ജിബി അതിവേഗ ഡാറ്റ, 150 ജിബി വരെ ഡാറ്റ റോള്‍ ഓവര്‍ സൗകര്യം. ഡാറ്റാ ലിമിറ്റ് എത്തിക്കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് ജിബിയ്ക്ക് 10.24 രൂപ എന്ന നിരക്കില്‍ ചാര്‍ജ് ഈടാക്കും. പ്രതിദിനം 100 എസ്എംഎസ്. രണ്ട് ഫാമിലി കണക്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. ഫാമിലി കണക്ഷനുകളില്‍ ഒരോന്നിലും അണ്‍ലിമിറ്റഡ് വോയസ് കോളിങ് സൗകര്യം, 50 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ലഭിക്കും.
999 രൂപയുടെ പ്ലാന്‍
ഇതില്‍ 75 ജിബി ഡാറ്റ ലഭിക്കും. 225 ജിബി വരെ ഡാറ്റ റോള്‍ ഓവര്‍ ചെയ്യാം. ഡാറ്റാ ലിമിറ്റ് എത്തിക്കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് ജിബിയ്ക്ക് 10.24 രൂപ എന്ന നിരക്കില്‍ ചാര്‍ജ് ഈടാക്കും. ദിവസേന 100 എസ്എംഎസ് എന്നിവ ലഭിക്കും. ഈ പ്ലാനില്‍ മൂന്ന് ഫാമിലി കണക്ഷനുകള്‍ ലഭ്യമാണ്. ഇതുവഴി ഒരോ കണക്ഷനിലും 75 ജിബി ഡാറ്റ 100 എസ്എംഎസ്, അണ്‍ലിമിറ്റ കോള്‍ എ്‌നിവ ലഭിക്കും.
Content Highlights: bsnl postpaid new plans 199rs 798rs 999rs with data rollover