ബി.എസ്.എന്‍.എലിന്റെ 399 രൂപയുടെ 'ഹോളി ധമാക്ക പ്ലാന്‍' പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പ്ലാന്‍. 

അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും സൗജന്യ റോമിങും 30 ജിബി ഡാറ്റയും പ്ലാനില്‍ ലഭിക്കും. മാര്‍ച്ച് ഒന്നുമുതല്‍ ഈ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ലഭ്യമാവും.

നേരത്തെ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ പ്ലാനുകള്‍ക്ക് സമാനമായി 399 രൂപയുടെ ഒരു പ്ലാന്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിക്കുമെന്ന് കമ്പനിയുടെ സിഎംഡി അനുപം ശ്രീവാസ്തവ ട്വീറ്റ് ചെയ്തിരുന്നു. #TalkToBSNLCMD എന്ന ഹാഷ്ടാഗില്‍ ഒരു ഉപയോക്താവ് ചോദിച്ച ചോദ്യത്തിന് മറുപടിയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

എയര്‍ടെലിന്റെ 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും റോമിങ് ഔട്ട്ഗോയിങ് കോളുകളും വിങ്ക് മ്യൂസിക് സബ്സ്‌ക്രിപ്ഷനും ഒപ്പം 20 ജിബി ഡാറ്റയുമാണ് നല്‍കുന്നത്. 

അതേസമയം ഐഡിയയുടെ 389 നിര്‍വാണ പോസ്റ്റ്പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും 20 ജിബി ഡാറ്റയും ലഭിക്കും. കൂടാതെ 3000 ലോക്കല്‍ നാഷണല്‍ റോമിങ് എസ്.എം.എസുകളും  ഐഡിയ മൂവീസ് ആന്റ് ടിവി, ഐഡിയ മ്യൂസിക്, ഗെയിംസ് ആപ്പുകളുടെ ഒരു വര്‍ഷത്തെ സബ്സ്‌ക്രിപ്ഷനും ലഭിക്കും.

200 ജിബി വരെ ബാക്കിയുള്ള ഡാറ്റ അടുത്തമാസങ്ങളില്‍ ഉപയോഗിക്കാനും സാധിക്കും. ജിയോയുടെ 409 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം 20 ജിബി ഡാറ്റയും നൂറ് എസ്എംഎസുമാണ് നല്‍കുന്നത്.

Content Highlights: BSNL Holi Dhamaka Plan 399 unlimited data