ബിഎസ്എന്‍എലിന്റെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇനി നേരത്തെ റീച്ചാര്‍ജ് ചെയ്തുവെക്കാം. അതായത് നിലവിലുള്ള പ്ലാന്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത റീച്ചാര്‍ജ് ചെയ്തുവെക്കാനാവും. ഇതുവഴി തടസമില്ലാത്ത സേവനം ഉപയോക്താക്കള്‍ക്ക് ലഭിക്കും. 

ബിഎസ്എന്‍എലിന്റെ പ്ലാന്‍ വൗച്ചറുകള്‍ക്കും സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ക്കും മാത്രമാണ് മള്‍ട്ടിപ്പിള്‍ റീച്ചാര്‍ജ് സൗകര്യം ലഭ്യമാവുക. നേരത്തെ ചെയ്തുവെച്ച റീച്ചാര്‍ജുകള്‍ ആക്റ്റിവേറ്റ് ആവുമ്പോള്‍ ഉപയോക്താവിന് അറിയിപ്പ് ലഭിക്കും. 

97 രൂപ, 98 രൂപ, 99 രൂപ, 118 രൂപ, 187 രൂപ, 247 രൂപ, 319 രൂപ, 399 രൂപ, 429 രൂപ, 485 രൂപ, 666 രൂപ, 699 രൂപ, 997 രൂപ, 1699 രൂപ, 1999 രൂപ എന്നീ റീച്ചാര്‍ജുകളാണ് മുന്‍കൂട്ടി ചെയ്തുവെക്കാന്‍ സാധിക്കുക. രാജ്യവ്യാപകമായി ഈ സൗകര്യം ലഭിക്കും. 

സ്വകാര്യ ടെലികോം കമ്പനികളായ എയര്‍ടെല്‍, ജിയോ എന്നിവര്‍ നേരത്തെ തന്നെ റീച്ചാര്‍ജുകള്‍ നേരത്തെ ചെയ്തുവെക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജിയോ ഉപയോക്താക്കള്‍ക്ക് ഏത് റീച്ചാര്‍ജും മുന്‍കൂര്‍ ചെയ്തുവെക്കാം.

Content Highlights: bsnl advance recharge with Multiple Recharge Facility