ബിഎസ്എന്‍എല്‍ പുതിയ 365 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലാണ് ഇത് ലഭിക്കുക. 365 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. പ്രതിദിനം 250 മിനിറ്റ് എഫ് യുപിയില്‍ സൗജന്യ കോള്‍, രണ്ട് ജിബി പ്രതിദിന ഡാറ്റ, നൂറ് എസ്എംഎസ്. എന്നിവ ലഭിക്കും.
എന്നാല്‍, ഈ സൗജന്യങ്ങള്‍ 60 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഈ സമയം കഴിഞ്ഞാല്‍ പുതിയ വോയ്‌സ്, ഡാറ്റ വൗച്ചറുകള്‍ ആക്റ്റിവേറ്റ് ചെയ്യേണ്ടിവരും.
നിലവില്‍ ഈ റീച്ചാര്‍ജ് കേരളത്തില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ പ്രീപെയ്ഡ് പ്ലാന്‍ ലഭ്യമാവും.
പ്രതിദിന കോള്‍ പരിധി അവസാനിച്ചാല്‍ അടിസ്ഥാന താരിഫ് പ്ലാന്‍ അനുസരിച്ച് നിരക്ക് ഈടാക്കും. അതുപോലെ പ്രതിദിന രണ്ട് ജിബി ഡാറ്റ തീര്‍ന്നാല്‍ ഇന്റര്‍നെറ്റ് വേഗം 80 കെബിപിഎസിലേക്ക് കുറയും.
ഒരു വര്‍ഷത്തെ വാലിഡിറ്റിയിലുള്ള 365 രൂപയുടെ പ്ലാന്‍ ആകര്‍ഷണീയമാണെങ്കിലും ആനുകൂല്യങ്ങള്‍ക്ക് 60 ദിവസം മാത്രം വാലിഡിറ്റി എന്നത് ഒരു പരിമിതിയാണ്.
Content Highlights: bsnl 365 rupee plan with 365 days validity