ഭാരതി എയര്‍ടെല്‍ പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെയാണ് വര്‍ധന. റീച്ചാര്‍ജുകള്‍ക്കൊപ്പം നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ല. വിലയില്‍ മാത്രമാണ് മാറ്റം. പുതിയ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക എയര്‍ടെല്‍ പുറത്തുവിട്ടിട്ടുണ്ട്.
ഏറ്റവും അധികം ആളുകള്‍ തിരഞ്ഞെടുത്തിരുന്ന 169 രൂപയുടേയും 199 രൂപയുടേയും പ്ലാനുകള്‍ക്ക് ഇനിമുതല്‍ 248 രൂപയായിരിക്കും വില. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ദിവസേന 1.5 ജിബി ഡാറ്റ എന്നിവ ലഭിക്കും. ഒപ്പം എയര്‍ടെല്‍ എക്സ്ട്രീം സേവനങ്ങളും വിങ്ക് മ്യൂസിക്, സൗജന്യ ഹെലോട്യൂണ്‍, ആന്റി വൈറസ് പ്രൊട്ടക്ഷന്‍ എന്നിവ ലഭിക്കും.
19 രൂപയുടെ റീച്ചാര്‍ജില്‍ വര്‍ധനവില്ല. എന്നാല്‍ 25 രൂപയുടെ റീച്ചാര്‍ജ് 49 രൂപയാക്കി വര്‍ധിപ്പിച്ചു. 65 രൂപയുടെ പ്ലാനിന് ഇപ്പോള്‍ 79 രൂപയാണ് വില.
മറ്റ് പുതുക്കിയ നിരക്കുകള്‍ താഴെയുള്ള പട്ടികയില്‍ കാണാം
Content Highlights: bharati airtel new prepaid plans