ഏത് വിധേനയും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് എയര്‍ടെല്‍. ഇതിന്റെ ഭാഗമായി നിലവിലുള്ള 249 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനിനൊപ്പം പ്രതിദിനം 500 എംബി ഡാറ്റ അധികമായി ലഭിക്കും. 

നിലവില്‍ 249 രൂപയുടെ റീച്ചാര്‍ജില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. പുതിയ ആനുകൂല്യം ലഭിച്ചാല്‍ ആകെ രണ്ട് ജിബി ഡാറ്റ ഈ റീച്ചാര്‍ജിനൊപ്പം ലഭിക്കും. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴിയാണ് ഈ ആനുകൂല്യം നേടാന്‍ സാധിക്കുത. ഒരു മാസത്തേക്കുള്ള ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷന്‍ ട്രയലും ഈ റീച്ചാര്‍ജിനൊപ്പം ലഭിക്കും. ഒരു വര്‍ഷത്തെ ഷോ അക്കാദമി, മൂന്ന് മാസത്തെ അപ്പോളോ 24/7 സര്‍ക്കിള്‍, സൗജന്യ ഹലോ ട്യൂണ്‍ സബ്‌സ്‌ക്രിപ്ഷന്‍, വിങ്ക് മ്യൂസിക്, എന്നിവയും പ്ലാനിനൊപ്പം ലഭിക്കും. 

ജിയോയുടെ 249 രൂപയുടെ പ്ലാനിന് സമാനമാണ് എയര്‍ടെലിന്റേതും. എസ്എംഎസും ഡാറ്റയും, കോളിങ് ആനുകൂല്യങ്ങളുമെല്ലാം ഒരുപോലെയാണ്. ജിയോ പ്ലാനില്‍ ജിയോയുടെ ഓടിടി സബ്‌സ്‌ക്രിപ്ഷനുകളാണ് ലഭിക്കുക എന്ന് മാത്രം. 

വോഡഫോണ്‍ ഐഡിയയാകട്ടെ 249 രൂപയുടെ പ്ലാനില്‍ ദിവസേന 1.5 ജിബി ഡാറ്റയും,  100 എസ്എംഎസും, സൗജന്യ കോളുകളും 28 ദിവസത്തേക്ക് നല്‍കും. വീക്കെന്റ് ഡാറ്റ റോള്‍ ഓവര്‍ സൗകര്യം ഇതില്‍ ലഭിക്കുന്നുണ്ട്. 

അടുത്തിടെ 349 രൂപയ്ക്ക് 2.5 ജിബി ഡാറ്റ ഓഫറും എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ എയര്‍ടെല്‍ താങ്ക്സ് ആനുകൂല്യങ്ങളായി മൂന്ന് മാസത്തെ അപ്പോളോ 24/7, ഷോ അക്കാദമി, വിങ്ക് മ്യൂസിക്. ആമസോണ്‍ പ്രൈം എന്നിവ ലഭിക്കും.