349 രൂപയുടെ പ്ലാനില്‍ കൂടുതല്‍ ഡാറ്റാ ഓഫറുമായി എയര്‍ടെല്‍. പ്ലാനിനൊപ്പം 500 എംബി ഡാറ്റയാണ് എയര്‍ടെല്‍ വര്‍ധിപ്പിച്ചത്. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ നേരത്തെ ദിവസേന ഒരു ജിബി ഡാറ്റ വീതം ആകെ 28 ജിബി ഡാറ്റയാണ് നല്‍കിയിരുന്നത്.

പുതുക്കിയ ഓഫര്‍ പ്രകാരം 349 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ദിവസേന 1.5 ജിബി ഡാറ്റ പ്രകാരം ആകെ 42 ജിബി ഡാറ്റ ലഭിക്കും. മൈ എയര്‍ടെല്‍ ആപ്ലിക്കേഷനില്‍ പുതുക്കിയ ഓഫര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓഫര്‍ ചുരുങ്ങിയ കാലത്തേക്ക് മാത്രമാണോ എന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടില്ല. 

നേരത്തെ 349 രൂപയുടെ പ്ലാനിനൊപ്പം 100 ശതമാനം കാഷ് ബാക്ക് എയര്‍ടെല്‍ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ എയര്‍ടെല്‍ വാലറ്റ് വഴി റീച്ചാർജ് ചെയ്യുന്നവര്‍ക്ക് നിശ്ചിത തുക കാഷ്ബാക്ക് ആയി നല്‍കിവരുന്നുണ്ട്. 

മികച്ച ഡാറ്റാ ഓഫറുകളാണ് എയര്‍ടെല്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്നത്. അടുത്തിടെ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് പ്രതിമാസ ഡാറ്റയില്‍ ബാക്കി വരുന്ന ഡാറ്റ അടുത്ത മാസത്തേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്ന 'ഡാറ്റാ റോള്‍ഓവര്‍' സൗകര്യം എയര്‍ടെല്‍ ഒരുക്കിയിരുന്നു.

Content Highlights: Airtel, 349rs, 42 GB, 28 GB, Relianc Jio, Airtel new offers, prepaid, postpaid