നാല് പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം 500 എം.ബി. അധിക ഡാറ്റ വാഗ്ദാനം ചെയ്ത് ഭാരതി എര്‍ടെല്‍. പ്രീപെയ്ഡ് പ്ലാനുകളുടെ പുതിയ നിരക്ക് വര്‍ധവിന്റെ ആഘാതം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 265 രൂപ, 299 രൂപ, 719 രൂപ, 839 രൂപ  പ്ലാനുകളിലാണ് 500 എം.ബി. അധിക ഡാറ്റയായി ലഭിക്കുക. 

265 രൂപയുടെ പ്ലാനില്‍ സാധാരണ നിലയില്‍ ഒരു ജി.ബി. ഡാറ്റയാണ് ലഭിക്കുന്നത്. അതേസമയം 299 രൂപ, 719 രൂപ പ്ലാനുകളില്‍ 1.5 ജി.ബി. പ്രതിദിന ഡാറ്റയും 839 രൂപയുടെ പ്ലാനില്‍ രണ്ട് ജി.ബി. പ്രതിദിന ഡാറ്റും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. 

അധിക ഡാറ്റ ലഭിക്കുന്നതോടെ 265 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജി.ബി. ഡാറ്റയും 299 രൂപ, 719 രൂപ പ്ലാനുകളില്‍ രണ്ട് ജി.ബി. പ്രതിദിന ഡാറ്റയും 839 രൂപയുടെ പ്ലാനില്‍ 2.5 ജി.ബി. ഡാറ്റയും ദിവസേന ലഭിക്കും. 

അധിക ഡാറ്റ ലഭിക്കണമെങ്കില്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിക്കണം. നിലവിലുള്ള പ്ലാന്‍ കാലാവധിയ്ക്കുള്ളില്‍ തന്നെ ഈ അധിക ഡാറ്റ ഉപയോഗിച്ചിരിക്കണം. അല്ലാത്ത പക്ഷം ഡാറ്റ നഷ്ടമാവും. 

നേരത്തെ എയര്‍ടെല്‍ നല്‍കിയിരുന്ന 249 രൂപയുടെ പ്ലാനിലും 500 എംബി അധിക ഡാറ്റ ലഭിച്ചിരുന്നു. ഈ പ്ലാനാണ് നിരക്ക് വര്‍ധനവിന് ശേഷം 299 രൂപയുടേതായി മാറിയത്. 

എയര്‍ടെല്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വി (വോഡഫോണ്‍ ഐഡിയ)യും പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് ഈ നീക്കം. നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ചില പ്രീപെയ്ഡ് പ്ലാനുകളില്‍ നല്‍കിയിരുന്ന ഡബിള്‍ ഡാറ്റ ഓഫര്‍ വി പിന്‍വലിക്കുകയും ചെയ്തു.

Content Highlights: Airtel Prepaid Plans, Additional data offers, Airtel recharge, Bharti Airtel, Technology, Telecom