ന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാവായ എയര്‍ടെല്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായുള്ള ശ്രമത്തിലാണ്. ഇപ്പോഴിതാ 349 രൂപയ്ക്ക് 2.5ജിബി പ്രതിദിന ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 

28 ദിവസം വാലിഡിറ്റിയിലുള്ള പ്ലാനാണ് 349 രൂപയുടേത്. ദിവസേന കൂടുതല്‍ ഡാറ്റ ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പ്ലാന്‍. എങ്കിലും ശരാശരി ഉപഭോക്താക്കള്‍ ഈ തുകയുടെ പ്ലാന്‍ സാധാരണ ഉപയോഗിക്കാറില്ല. 

പ്രതിദിനം 2.5 ജിബി ഡാറ്റ വീതം മാസം 70 ജിബി ഡാറ്റ പ്ലാനിനൊപ്പം ലഭിക്കും. പരിധിയില്ലാത്ത വോയ്‌സ് കോളിങും, ദിവസേന നൂറ് എസ്എംഎസും ലഭിക്കും. ഇത് കൂടാതെ എയര്‍ടെല്‍ താങ്ക്‌സ് ആനുകൂല്യങ്ങളായി മൂന്ന് മാസത്തെ അപ്പോളോ 24/7, ഷോ അക്കാദമി, വിങ്ക് മ്യൂസിക്. ആമസോണ്‍ പ്രൈം എന്നിവ ലഭിക്കും. 

എയര്‍ടെലിന്റെ തന്നെ 398 രൂപയുടെ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം മൂന്ന് ജിബി ഡാറ്റ ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും ഈ പ്ലാനില്‍ ലഭ്യമാണ്. 

ജനപ്രിയ പ്ലാനുകളിലൊന്നായ 149 രൂപയുടെ പ്ലാനില്‍ രണ്ട് ജിബി ഡാറ്റയാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. പരിധിയില്ലാത്ത ലോക്കല്‍ എസ്ടിഡി റോമിങ് കോളുകളും 300 എസ്എംഎസും ഈ പ്ലാനില്‍ ലഭിക്കുന്നുണ്ട്. മാസം 56 ജിബി ഡാറ്റയാണ് ഇതില്‍ ലഭിക്കുക. 

Content Highlights: airtel offers 2.5 gb daily data with 349 rs plan