3 ജി, 4 ജി നെറ്റ്​വര്‍ക്ക് വേഗതയില്‍ എയര്‍ടെല്‍ മുന്നില്‍. ഓപ്പണ്‍ സിഗ്നല്‍ പുറത്തുവിട്ട 3 ജി 4 ജി വേഗതാ പട്ടികയിലാണ് റിലയന്‍സ് ജിയോയെ പിന്നിലാക്കി എയര്‍ടെല്‍ ഒന്നാമതെത്തിയത്. എന്നാല്‍ 4 ജി നെറ്റ്‌വര്‍ക്കുകളുടെ ലഭ്യതയുടെ കാര്യത്തില്‍ ജിയോ തന്നെയാണ് മുന്നില്‍. 

എയര്‍ടെലിന്റെ 4 ജി വേഗത 9.2 എംബിപിഎസും 3ജി വേഗത 3.6 എംബിപിഎസുമാണ്. 2017 ജൂണ്‍ മുതല്‍ ആഗസ്റ്റ് 31 വരെ ഏഴ് ലക്ഷം മൊബൈല്‍ ഡിവൈസുകളില്‍ നിന്നും ശേഖരിച്ച കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡല്‍ഹി, മുംബൈ, കൊല്‍കത്ത, തമിഴ്‌നാട്, കര്‍ണാടക, കേരളം, മധ്യപ്രദേശ് എന്നീ പ്രദേശങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്. 

image
Screenshot from: opensignal.com

അതേസമയം നെറ്റ്‌വര്‍ക്കുകളിലുണ്ടായ തിരക്കാണ് ജിയോയുടെ വേഗതയെ ബാധിക്കുന്നതെന്ന നിരീക്ഷണമുണ്ട്. ജിയോ നല്‍കിയ സൗജന്യ ഡാറ്റാ ഓഫറുകള്‍ അവസാനിച്ചതോടെ. നെറ്റ്​വര്‍ക്ക് വേഗതയില്‍ വര്‍ധനവുണ്ടായിട്ടുള്ളതായും ഓപ്പണ്‍ സിഗ്നല്‍ പറയുന്നു. അതേസമയം മുന്നിലാണെങ്കിലും മറ്റ് നെറ്റ്​വര്‍ക്കുകളുടെ വേഗതയില്‍ കുറവുണ്ടായിട്ടുള്ളതായും ഓപ്പണ്‍സിഗ്നല്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ 4 ജി സേവന രംഗത്ത് എയര്‍ടെലും ജിയോയും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുകയാണ്. പൂര്‍ണമായും 4 ജി സേവനങ്ങളാണ് ജിയോ നല്‍കുന്നതെങ്കിലും നെറ്റ്‌വര്‍ക്ക് വേഗതയുടെ കാര്യത്തില്‍ ഇരു കമ്പനികളും മത്സരത്തിലാണ്. ഐഡിയയും വൊഡാഫോണുമാണ് വേഗതയില്‍ രണ്ടാമതുള്ളത്. അതേസമയം 4 ജി സേവനങ്ങളുടെ ആകെയുള്ള പരിശോധനയില്‍ ജിയോ തന്നെയാണ് മുന്‍പന്തിയില്‍.