5ജി സേവനം തുടങ്ങി ഒരു വര്‍ഷത്തിനുശേഷം ഏപ്രില്‍ വരെ 60 ലക്ഷത്തിലധികം ദക്ഷിണ കൊറിയക്കാര്‍ 5 ജി മൊബൈല്‍ നെറ്റ്വര്‍ക്കുകളിലെ വരിക്കാരായെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 5.16 കോടിയാണ് ഇവിടുത്തെ ജനസംഖ്യ. 

ഏപ്രില്‍ അവസാനത്തോടെ രാജ്യത്തെ 5ജി ഉപയോക്താക്കളുടെ എണ്ണം 63.4 കോടിയിലെത്തി. ഒരു മാസം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 7.8 ശതമാനം വര്‍ധന. 

ദക്ഷിണ കൊറിയയിലെ മൂന്ന് ടെലികോം സേവനദാതാക്കളായ എസ്‌കെ ടെലികോം കമ്പനി, കെടി കോര്‍പ്പറേഷന്‍, എല്‍ജി അപ്ലസ് കോര്‍പ്പ് എന്നിവര്‍ കഴിഞ്ഞ ഏപ്രിലിലാണ് 5ജി നെറ്റ്വര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയത്. പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ക്കുവേണ്ടി വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളാണ് ഇവര്‍ നടത്തിയത്. 

എസ്‌കെ ടെലികോമിന്റെ 5ജി ഉപഭോക്താക്കള്‍ ഏപ്രില്‍ വരെ 45 ശതമാനമാണ്. കെടി 30.3 ശതമാനവും എല്‍ജി അപ്ലസ് 24.7 ശതമാനവും ഉപഭോക്താക്കളുമായി പിന്നിലുണ്ട്. 

ഏപ്രില്‍ അവസാനത്തോടെ 2 ജി, 5 ജി എന്നിവയ്ക്കിടയിലുള്ള മൊബൈല്‍ വരിക്കാരുടെ എണ്ണം 69.35 ദശലക്ഷമായി ഉയര്‍ന്നുവെന്ന് യോണ്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: 5G subscribers in South Korea reach 6 million