ഷാവോമിയുടെ 64 മെഗാപിക്‌സല്‍ ക്യാമറ നിര്‍മാണം വീഡിയോ കാണാം

ഷാവോമി 64 മെഗാപിക്‌സല്‍ ക്യാമറ പുറത്തിറക്കുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ അവ വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് ഷാവോമി. 

64 മെഗാപിക്‌സല്‍ ക്യാമറ ഫോണുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ചിത്രീകരിച്ച വീഡിയോ ഷാവോമി വൈസ് പ്രസിഡന്റ് ലു വെയ്ബിങ് പുറത്തുവിട്ടു. 

നാല് ക്യാമറകളാണ് ഫോണിലുള്ളത്. ഇതില്‍ മൂന്നെണ്ണം ലംബമായും നാലാമത്തെ സെന്‍സര്‍ അവയ്ക്ക് വലത് ഭാഗത്തായുമാണ് സ്ഥാപിച്ചിട്ടുള്ളത്.

15 ദിവസത്തോളമായി വലിയ അളവില്‍ ഫോണ്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് വെയ്ബിങ് നല്‍കുന്ന വിവരം. അതായത് ലോകത്ത് വിവിധ വിപണികളില്‍ ഫോണുകള്‍ വില്‍പനയ്‌ക്കെത്തിക്കാനാണ് കമ്പനിയുടെ നീക്കം. 

ഫോണ്‍ സംബന്ധിച്ച് വിശദ വിവരങ്ങള്‍ ലഭ്യമല്ല. വരും ദിവസങ്ങളില്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented