ന്ന് ലോക ടെലിവിഷന്‍ ദിനം. ഇന്റര്‍നെറ്റിന്റേയും സ്മാര്‍ട്‌ഫോണുകളുടേയും ലാപ്‌ടോപ്പ് കംപ്യൂട്ടറുകളുടേയും കാലത്ത് ടെലിവിഷനുകള്‍ക്കെന്ത് പ്രാധാന്യം എന്ന് ചോദിക്കുന്നവരുണ്ടാവാം. എന്നാല്‍ ടെലിവിഷനുകളെ അങ്ങനെയങ്ങ് ചെറുതാക്കി കാണാന്‍ കഴിയില്ല. അമേരിക്കയില്‍ വീഡിയോ കാണാന്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് ടെലിവിഷനുകളാണ്. ആഗോളതലത്തില്‍ ടെലിവിഷനുകളുള്ള വീടുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍. 

പഴമയില്‍ നില്‍ക്കാതെ കാലാന്തരത്തില്‍ ജന്മംകൊണ്ട സാങ്കേതിക വിദ്യകള്‍ക്കൊപ്പം സമയാസമയം മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് ഉപകരണം കൂടിയാണ് ടെലിവിഷന്‍. കാലത്തിനനുസരിച്ചുള്ള ആ മാറ്റംകൊണ്ടുതന്നെയാണ് ടെലിവിഷന്‍ ഇന്നും മനുഷ്യ ജീവിതത്തിന്റെ മുഖ്യ വിനോദ/വിജ്ഞാന ദായക ഉപകരണമായി നിലനില്‍ക്കുന്നത്.

John Logie Baird
ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ജോണ്‍ ലോഗി ബേര്‍ഡ് (1888 -1946) തന്റെ പുതിയ 'വയര്‍ലെസ് വിഷന്‍' സിസ്റ്റത്തിനരികെ Image Credit: Photo by Hulton Archive/Getty Images

1996 നവംബര്‍ 21ന് ആണ് ആദ്യ ലോക ടെലിവിഷന്‍ ഫോറം സംഘടിപ്പിക്കപ്പെട്ടത്. ഈ ദിവസമാണ് യു.എന്‍. പൊതുസഭ ലോക ടെലിവിഷന്‍ ദിനമായി തിരഞ്ഞെടുത്തത്. 

ദൃശ്യമാധ്യമത്തിന്റെ ശക്തി എത്രത്തോളമുണ്ടെന്നും ലോകത്തെ അത് എങ്ങനെയെല്ലാം സ്വാധീനിക്കുന്നു, മാറ്റങ്ങളിലേക്ക് നയിക്കുന്നു എന്നെല്ലാം ഉള്ള ചിന്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഓര്‍മ്മപ്പെടുത്തലുകള്‍ക്കുമുള്ള അവസരമാവുകയാണ് ഈ ലോക ടെലിവിഷന്‍ ദിനം. 

ചരിത്രം

ഇന്ന് കാണുന്ന ടെലിവിഷന്‍ ജന്മമെടുത്തതിന് പിന്നില്‍ നിരവധിയാളുകളുടെ പങ്കുണ്ടെന്ന് പറയാം. വ്‌ളാദിമിര്‍ കെ സ്വോരികിന്‍, ജോണ്‍ ലോഗി ബേര്‍ഡ്, പോള്‍ നിപ്‌കോവ്, ചാള്‍സ് ഫ്രാന്‍സിസ് ജെങ്കിന്‍സ്, ഫിലോ ടി. ഫാണ്‍സ്‌വര്‍ത്ത് തുടങ്ങിയവര്‍ അതില്‍ പ്രധാനികളാണ്. 

എന്നാല്‍ ആദ്യ മെക്കാനിക്കല്‍ ടെലിവിഷന്‍ നിര്‍മിച്ചത് ജോണ്‍ ലോഗി ബേര്‍ഡ് ആണ്. 1926 ജനുവരി 26നാണ് അദ്ദേഹം ആദ്യ ടെലിവിഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തന മാതൃക പ്രദര്‍ശിപ്പിച്ചത്. 

Televisor
ജോണ്‍ ലോഗി ബേര്‍ഡ് നിര്‍മിച്ച ടെലിവൈസര്‍ ഉപകരണം Photo by Reg Speller/Fox Photos/Getty Images

ആദ്യ ഇലക്ട്രോണിക് ടെലിവിഷന്‍ നിര്‍മിച്ചത് എ. കാംബെൽ സ്വിന്റണ്‍ ആണ്. 1903 ല്‍ കാഥോഡ് റേ ട്യൂബ് ഉപയോഗിച്ചുള്ള ടെലിവിഷന്‍ നിര്‍മിച്ചത്. ഈ ടെലിവിഷനെ അടിസ്ഥാനമാക്കിയാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ വിവിധ ടെലിവിഷന്‍ പതിപ്പുകള്‍ വികസിപ്പിക്കപ്പെട്ടത്. 

1927 ല്‍ അമേരിക്കന്‍ ഇന്‍വെന്ററായ ഫിലോ ടെയ്‌ലര്‍ ഫാണ്‍സ്‌വര്‍ത്ത് ആണ് ആദ്യ സമ്പൂര്‍ണ ഇലക്ട്രോണിക് ടെലിവിഷന്‍ സിസ്റ്റം നിര്‍മിച്ചത്. 

Smart TV
Image Credit: Gettyimages

ടെലിവിഷനുകള്‍ ഇന്ന്

ഇലക്ട്രോണിക് ഉപകരണങ്ങള്‍ കാലങ്ങള്‍ കടന്ന് സ്മാര്‍ട് യുഗത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ടെലിവിഷനുകളും പുതുപുത്തന്‍ രൂപത്തില്‍ ഇലക്ട്രോണിക് വിപണിയില്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്നു. പിക്ചര്‍ ട്യൂബ് ടെലിവിഷനുകള്‍ മാറി എല്‍സിഡി, എല്‍ഇഡി സ്‌ക്രീന്‍ ടെലിവിഷനുകള്‍ വന്നതോടെ ടെലിവിഷനുകളുടെ രൂപം അടിമുടി മാറി. വലിയ ചതുരപ്പെട്ടികളായിരുന്ന ഭാരമുള്ള ടെലിവിഷനുകള്‍ സ്ഥാപിക്കാന്‍ സന്ദര്‍ശകമുറയില്‍ പ്രത്യേക ഇടം കണ്ടിരുന്ന കാലം മാറി. ഇന്ന് എവിടെയും വളരെ എളുപ്പം സ്ഥാപിക്കാവുന്ന ഭാരം കുറഞ്ഞ കനം കുറഞ്ഞ ഉപകരണങ്ങളായി അവ മാറി. 

സ്‌ക്രീന്‍ റസലൂഷന്റെ അടിസ്ഥാനത്തില്‍ എച്ച്ഡിയും ഫുള്‍ എച്ച്ഡിയും  4കെയും 8കെയുമെല്ലാം ടെലിവിഷന്‍ വിപണിയില്‍ ഇന്ന് സ്ഥിരം കാഴ്ചയായിക്കഴിഞ്ഞു. നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുമെല്ലാം ഇന്ന് ടെലിവിഷനില്‍ ലഭ്യമാണ്. കേബിള്‍ ടിവി ചാനലുകള്‍ക്കൊപ്പം ഇന്റര്‍നെറ്റ് അധിഷ്ടിതമായ നെറ്റ്ഫ്‌ളിക്, പ്രൈം വീഡിയോ പോലുള്ള വീഡിയോ സ്ട്രീമിങ് സേവനങ്ങള്‍ ടെലിവിഷനില്‍ ലഭ്യമായതോടെ ദൈനം ദിന ജീവിതത്തില്‍ ഒരിക്കല്‍ പോലം പ്രാധാന്യം കുറഞ്ഞിട്ടില്ലാത്ത ഒരു ഉപകരണമായി മാറിയിട്ടുണ്ട് ടെലിവിഷനുകള്‍. 

Content Highlights: world television day, LCD TV, LED TV, Smart TVs