ഇമോജികൾ ഇലക്ട്രോണിക് യുഗത്തിന്റെ സംഭാവനയാണെന്ന് കരുതിയെങ്കിൽ തെറ്റി. നൂറ്റാണ്ടുകൾക്ക് മുമ്പേ ഇമോജികളും സ്‌മൈലികളും ഉണ്ടായിരുന്നു പോലും. ഇതിനുള്ള തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം പുരാവസ്തുഗവേഷകർ.

തുർക്കിയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പുരാവസ്തുഗവേഷകരുടെ സംഘത്തിനാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്‌മൈലി ഇമോജി കിട്ടിയത്. തുർക്കിയിലെ പുരാതന നഗരമായ കർകാമിസിൽ നിന്നാണ് ഈ അതിശയിപ്പിക്കുന്ന തെളിവ് ഇവരുടെ കൈയ്യിൽ തടഞ്ഞത്. ഗവേഷണങ്ങളുടെ ഭാഗമായുള്ള ഖനനത്തിനിടയിലാണ് അപ്രതീക്ഷിതമായ ഈ വഴിത്തിരിവ്. 

1700 ബി.സിയിലുള്ള സർബ്ബത്ത് ഭരണിയിലാണ് ഇമോജി കലാവിരുത് ഉള്ളത്. സ്‌മൈലി ഇമോജി പോലെ തോന്നിക്കുന്ന ഈ വര ഏറ്റവും പഴക്കമുള്ള ഇമോജിയായി കണക്കാക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.ലോക ഇമോജി ദിനമായ ജൂലൈ 17നോട് അടുത്ത ദിവസമാണ് ഈ ഇമോജി കണ്ടെത്തിയതെന്ന പ്രത്യേകതയുമുണ്ട്.