ടിന്റെര്‍ പോലുള്ള ഡേറ്റിങ് ആപ്ലിക്കേഷനുകളില്‍ സ്ത്രീകള്‍ ഇടക്കിടെ സന്ദര്‍ശിക്കുന്നത് അവര്‍ സുന്ദരിയാണെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണെന്ന് പഠനം. അതേസമയം പുരുഷന്മാര് ഇത്തരം ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നതാകട്ടെ കുറച്ചുകാലത്തേക്കുള്ള സ്ത്രീ സൗഹൃദങ്ങള്‍ക്കും ലൈംഗികതയ്ക്കും വേണ്ടിയും. നോര്‍വീജിയന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ അസോസിയേറ്റ് പ്രൊഫസറായ മോന്‍സ് ബെന്ഡിക്സെനാണ് ഇങ്ങനെ ഒരു നിരീക്ഷണം നടത്തുന്നത്.
ദീര്‍ഘകാലത്തേക്കുള്ള ബന്ധങ്ങള്‍ക്ക് വേണ്ടി ഡേറ്റിങ് ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്ന പുരുഷന്മാരും ഉണ്ട്. എന്നാല്‍ ലൈംഗിക ബന്ധത്തിന് വേണ്ടിയുള്ളതും ചുരുങ്ങിയ കാലത്തേക്കുള്ളതുമായ ബന്ധങ്ങളാണ് ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്ന കൂടുതല്‍ പുരുഷന്മാരും ആഗ്രഹിക്കുന്നത്.
പുരുഷന്മാരേക്കാള് സ്ത്രീകളാണ് ഡേറ്റിങ് ആപ്ലിക്കേഷനുകളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത്. സുഹൃത്തുക്കളെ തിരയാന്‍ സ്ത്രീകള്‍ ഏറെ സമയമെടുക്കുന്നതിനാലാണിത്. എന്നാല്‍ പുരുഷന്മാര് നേരെ മറിച്ചാണ്. ഇഷ്ടപ്പെട്ടയാളുകളെ കണ്ടെത്താന്‍ അവര്‍ അതിവേഗം തിരഞ്ഞുകൊണ്ടേയിരിക്കും. സ്ത്രീകളേക്കാള്‍ വേഗം ഒരാളെ ബന്ധപ്പെടാന്‍ ശ്രമിക്കുക പുരുഷന്മാര് ആയിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
സ്ത്രീകള്‍ സൂക്ഷ്മബുദ്ധിയുള്ളവരാണ് എന്നാല്‍ പുരുഷന്മാര്ക്ക് ആകാംക്ഷ കൂടുതലാണ്. അതുകൊണ്ടുതന്നെ മോശം ആളുകളെ ഒഴിവാക്കാന്‍ പുരുഷന്മാരേക്കാള് കുടുതല്‍ സ്ത്രീകള്‍ക്ക് കഴിയുന്നുവെന്ന് ഗവേഷകനായ ലെഫ് എഡ്വേഡ് ഓറ്റെസെന് കെന്നെര്‍ പറഞ്ഞു. 29 നും 19 നും ഇടയില്‍ വയസുള്ള വിദ്യാര്‍ത്ഥികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.
ടിന്റര്‍ പോലുള്ള ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ അത്ര ജനപ്രീതിയില്ല. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം ആപ്പുകള്‍ സജീവമാണ്.