വാട്‌സാപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് വന്നത് മുതല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീരുന്നതായി പരാതി ഉയരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഐഓഎസ് ഉപയോക്താക്കളും പരാതി ഉന്നയിക്കുന്നുണ്ട്.

വാട്‌സാപ്പിന്റെ 2.19.112 ഐഓഎസ് അപ്‌ഡേറ്റ് ആപ്ലിക്കേഷന്റെ ബാക്ഗ്രൗണ്ട് ആക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇതാണ് ബാറ്ററി ചാര്‍ജ് തീരുന്നതിനിടയാക്കുന്നത് എന്നും വാബീറ്റാ ഇന്‍ഫൊ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പലരും ഈ പരാതി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉയര്‍ന്ന ബാറ്ററി ഉപഭോഗത്തിന്റെ സ്‌ക്രീന്‍ഷോട്ടും ചിലര്‍ പങ്കുവെ്ച്ചിട്ടുണ്ട്. 

ആന്‍ഡ്രോയിഡില്‍ വാട്‌സാപ്പിന്റെ 2.19.308 അപ്‌ഡേറ്റ് വന്നതുമുതലാണ് ഈ പ്രശ്‌നം കണ്ടുതുടങ്ങിയത്. റെഡ്ഡിറ്റ്, ഗൂഗിള്‍ പ്ലേ, വണ്‍പ്ലസ്, ഫോറം എന്നിവയില്‍ ഉപയോക്താക്കള്‍ ഇക്കാര്യം പരാതിപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് വാട്‌സാപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ആര്‍ക്കെല്ലാം നിങ്ങളെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ അനുവാദമുണ്ട് എന്ന് നിശ്ചയിക്കാനുള്ള പുതിയ സെറ്റിങ്‌സ് ഉള്‍പ്പെടുന്നതാണ് വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റ്. 

Content Highlights: WhatsApp users complain of high battery drain issue after latest update