വാട്‌സാപ്പ് ഇന്ന് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. നിരവധി പുതിയ ഫീച്ചറുകളിലൂടെ അത് മനുഷ്യ ജീവിതത്തിലേക്ക് അതിന്റെ വേരുകള്‍ ആഴ്ത്തുന്നുമുണ്ട്. ഓരോ അപ്‌ഡേറ്റുകള്‍ക്കൊപ്പവും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനും വാട്‌സ്ആപ്പ് ശ്രദ്ധിക്കാറുണ്ട്. 

വാട്‌സ്ആപ്പില്‍ വരാനിരിക്കുന്ന ചില ഫീച്ചറുകളെ കുറിച്ചുള്ള അഭ്യൂഹങ്ങളും റിപ്പോര്‍ട്ടുകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ ചിലതാണ് അയച്ച സന്ദേശങ്ങള്‍ തിരിച്ചുവിളിക്കാനുള്ള 'റീ കാള്‍' , പണമയക്കാന്‍ സാധിക്കുന്ന പേമെന്റ് ഫീച്ചര്‍, സന്ദേശങ്ങള്‍ മുന്‍കൂര്‍ തയ്യാറാക്കി വെക്കാവുന്ന ഷെഡ്യൂളര്‍ എന്നിവ. 

വാട്‌സ്ആപ്പ് ഷെഡ്യൂളര്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു സൃഹൃത്തിനുള്ള ജന്മദിന സന്ദേശം മുന്‍കൂട്ടി തയ്യാറാക്കിവെക്കുന്നതിനും ഒരു പ്രത്യേക സമയത്ത് ആര്‍ക്കെങ്കിലും സന്ദേശം അയക്കുന്നതിനും ഷെഡ്യൂളര്‍ സംവിധാനം ഉപകാരപ്പെടും.

നിലവില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ വേണ്ടിയുള്ള നിരവധി ആപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ അവയൊന്നും അത്ര സുരക്ഷിതമല്ല. വാട്‌സ്ആപ്പില്‍ ഷെഡ്യൂളര്‍ സംവിധാനം വന്നാല്‍ അത് എങ്ങിനെ പ്രവര്‍ത്തിക്കുമെന്നാണ് (മാതൃക )ഇവിടെ പരിചയപ്പെടുത്തുന്നത്.