സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസമാണ് മുന്നറിയിപ്പ് നല്‍കിയത്. അക്കൗണ്ടുകളില്‍ ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യണമെന്നും വാട്‌സാപ്പില്‍ ഒതന്റിക്കേഷനായി സെക്യുരിറ്റി പിന്‍ ചേര്‍ക്കണമെന്നും പോലീസ് നിര്‍ദേശിക്കുന്നു.
ഈ സന്ദേശം വ്യാപകമായി വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലും പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പില്‍ എങ്ങനെയാണ് ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യേണ്ടത് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
എന്താണ് ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍
സാധാരണ ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഒരു പാസ്വേഡിന്റേയോ പിന്‍ നമ്പറിന്റേയോ ഒടിപിയുടേയോ പിന്‍ബലത്തിലാണ് ലോഗിന്‍ ചെയ്യാറുണ്ടായിരുന്നത്. വാട്‌സാപ്പില്‍ നേരത്തെ മൊബൈല്‍ നമ്പര്‍ നല്‍കിയതിന് ശേഷം വണ്‍ ടൈം പാസ് വേഡ് (ഒ.ടി.പി.) വെച്ച് സ്ഥിരീകരിച്ചാണ് ലോഗിന്‍ ചെയ്തിരുന്നത്.
പാസ്വേഡ്, പിന്‍ നമ്പര്‍, ഒ.ടി.പി. ഉള്‍പ്പടെയുള്ളവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്നതിന് പകരം രണ്ടോ അതിലധികമോ തെളിവുകള്‍ നല്‍കിയതിന് ശേഷം മാത്രം ലോഗിന്‍ അനുവദിക്കുന്ന സുരക്ഷാ സംവിധാനമാണ് ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍. ഒരു വാതിലില്‍ ഒന്നിലധികം പൂട്ടുകള്‍ ഉപയോഗിക്കുന്ന പോലെ.
വാട്‌സാപ്പിലെ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍
വാട്‌സാപ്പില്‍ ടൂ ഫാക്ടര്‍ ഒതന്റിക്കേഷന് പിന്‍ നമ്പറാണ് നല്‍കുന്നത്. മറ്റാരെങ്കിലും നിങ്ങളറിയാതെ മറ്റൊരു ഉപകരണത്തില്‍ നിങ്ങളുടെ വാട്‌സാപ്പ് നമ്പര്‍ വെച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുകയും ഒ.ടി.പി. ഏതെങ്കിലും വിധേന കൈക്കലാക്കുകയും ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ടിന് അധിക പരിരക്ഷ നല്‍കാന്‍ ഈ ആറക്ക പിന്‍ നമ്പറിന് സാധിക്കും. പുതിയ ഒരു ഉപകരണത്തില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒ.ടി.പിയ്ക്ക് പുറമെ പിന്‍ നമ്പര്‍ കൂടി നല്‍കണം. അതുകൊണ്ട് പിന്‍ നമ്പര്‍ അറിയുന്ന നിങ്ങള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും മറ്റൊരു ഉപകരണത്തില്‍ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനും അക്കൗണ്ട് കൈക്കലാക്കാനും സാധിക്കില്ല.
എങ്ങനെ പിന്‍ നമ്പര്‍ നല്‍കാം- സ്‌ക്രീന്‍ ഷോട്ടുകള്‍ പരിശോധിക്കുക
1
2
3
4
5
6
7
8
9
10
11
പിന്‍ നമ്പര്‍ മറന്നുപോയാല്‍ അക്കൗണ്ട് തിരിച്ചെടുക്കുന്നതിനാണ് ഇമെയില്‍ ഐഡി കൂടി നല്‍കുന്നത്. ഈ പിന്‍ നമ്പറും ഇമെയില്‍ ഐഡിയും ആവശ്യമുള്ളപ്പോള്‍ മാറ്റാവുന്നതാണ്.
Content Highlights: whatsapp how to set two factor authentication