യു.പി.ഐ പേമെന്റ് ഫീച്ചറുമായി വാട്‌സ്ആപ്പും


വാട്‌സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ 2.17.285 ബീറ്റയില്‍ ഭാവിയില്‍ ക്രയവിക്രയം നടത്തുന്നതിനുള്ള സംവിധാനം രഹസ്യമാക്കി വച്ചിട്ടുണ്ട്

കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ട ആപ്ലിക്കേഷനായ വാട്‌സ് ആപ്പിലൂടെ പ്രിയപ്പെട്ടവര്‍ക്ക് പണം അയക്കാം. ഫേസ്ബുക്കിന്റെ സ്വന്തം വാട്‌സ്ആപ്പ് ഈ ആഴ്ച മുതല്‍ അതിനുള്ള സംവിധാനങ്ങള്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്റെ ബീറ്റാവെര്‍ഷനില്‍ അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ 2.17.285 ബീറ്റയില്‍ ഭാവിയില്‍ പണമിടപാട് നടത്തുന്നതിനുള്ള സംവിധാനം പരീക്ഷിക്കുന്നുണ്ട്.

വാട്സ് ആപ്പ് പേമെന്റ്സ് എന്ന പേരിലായിരിക്കും പുതിയ ഫീച്ചർ അവതരിക്കുക. ഇതുമായി ബന്ധപ്പെട്ട ഒരു ചിത്രം WABetaInfo എന്ന ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധാര്‍ സംവിധാനം ഉപയോഗപ്പെടുത്തിയാകും വാട്‌സ് ആപ് ബാങ്കിങ് പ്രവര്‍ത്തിക്കുക. വാട്‌സ് ആപ് ഈ സംവിധാനം അവതരിപ്പിക്കുന്നതിലൂടെ പെട്ടെന്ന് പണം അയക്കാന്‍ സാധിക്കും. ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് അനുസരിച്ചാകും വാട്‌സ്ആപ്പില്‍ സാമ്പത്തിക ഇടപാടുകൾ നടക്കുക.

വര്‍ഷാവസാനത്തോടെ വാട്‌സ് ആപ്പ് പണമിടപാട് സംവിധാനം ആരംഭിക്കുമെന്ന് ഗാഡ്‌ജെറ്റ്‌സ് 360 നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംവിധാനം ഉള്‍പ്പെടുത്തുന്നതിന് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായും വാട്‌സ് ആപ്പ് അധികൃതര്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മറ്റ് മെസേജിങ് ആപ്പുകളായ വി ചാറ്റും ഹൈക്ക് മെസഞ്ചെറും നേരത്തെ തന്നെ പേമെന്റ് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. 20 കോടി ആക്ടീവ് ഉപയോക്താക്കളാണ് നിലവില്‍ വാട്‌സ്ആപ്പിനുള്ളത്. പേമെന്റ് സംവിധാനം വാട്‌സ്ആപ്പില്‍ ഉണ്ടായാല്‍ കൂടുതല്‍ പേര്‍ ഡിജിറ്റല്‍ സാമ്പത്തിക സംവിധാനം ഉപയോഗപ്പെടുത്തു‌മെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന നോട്ട് നിരോധനത്തിനു ശേഷം പേ.ടിഎം, മൊബിക്വിക്ക് തുടങ്ങിയ ഡിജിറ്റല്‍ മണി ട്രാന്‍സ്ഫറിംഗ് സംവിധാനങ്ങള്‍ക്ക് പ്രചാരം ലഭിച്ചിരുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും വാട്‌സ്ആപ്പിനുള്ളതുപോലെ ആക്ടീവ് ഉപയോക്താക്കള്‍ ഇല്ല.

രാജ്യത്ത് ഏറെ ഉപയോക്താക്കളുള്ള പേടിഎമ്മിനാവും വാട്സ്ആപ്പിൻറെ പേമെന്റ് സേവനം വെല്ലുവിളിയാവുക. വാട്സാപ്പ് പേടിഎമ്മിനെ പോലെ സാമ്പത്തിക ഇടപാടുകളിലേക്ക് കടക്കുമ്പോൾ സ്വന്തമായി മെസ്സേജിങ് സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ പേ ടിഎം

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented