ഫ്‌ളാഷ് ഡ്രൈവ് പോലെ എടുത്തുമാറ്റാവുന്ന യുഎസ്ബി മീഡിയ ഡിവൈസുകള്‍ സൈബര്‍ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ ഹണിവെല്‍. വ്യവസായ സ്ഥാപനങ്ങളിലും ഓഫീസുകളിലുമെല്ലാം പ്രവര്‍ത്തനം പൂര്‍ണമായും പ്രതിസന്ധിയിലാക്കാന്‍ ശേഷിയുള്ളവയാണ് ഇത്. 

ഹണിവെല്ലിന്റെ സുരക്ഷാ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് 50 ഓളം ഉപഭോക്തൃ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍  40 ശതമാനം കംപ്യൂട്ടറുകളിലും ചുരുങ്ങിയത് ഒരു ഫയലിലെങ്കിലും സുരക്ഷാ പ്രശ്‌നമുള്ളതായി കണ്ടെത്തി. ഇതില്‍ അതത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പൂര്‍ണമായും അവതാളത്തിലാക്കാന്‍ കഴിവുള്ളവയുണ്ടെന്നും ഹണിബെല്‍ പറഞ്ഞു.

നാം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീഷണിയാണ് ഇതെന്നും സുരക്ഷിതമല്ലാത്ത യുഎസ്ബികള്‍ വ്യവസായ സ്ഥാപനങ്ങളുടെയും മററും പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുമെന്നും ഹണിവെല്‍ ഇന്‍ഡസ്ട്രിയല്‍ സൈബര്‍ സെക്യൂരിറ്റി സ്ട്രാറ്റജിക് ഇന്നോവേഷന്‍ ഡയറക്ടര്‍ എറിക് നാപ്പ് പറഞ്ഞു. വ്യവസായങ്ങളുടെ പ്രവര്‍ത്തനം അപകടരമാകുന്നതിലേക്ക് നയിക്കാന്‍ പോലും ഇതിന് ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

യുഎസ്ബികളടക്കമുള്ള റിമൂവബിള്‍ മീഡിയ സ്‌കാന്‍ ചെയ്യുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഹണിവെല്‍ നിര്‍മ്മിച്ച സാങ്കേതികവിദ്യയാണ് സെക്വര്‍ മീഡിയ എക്‌സ്‌ചേഞ്ച് ടെക്‌നോളജി. ഒരു താരതമ്യ പഠനത്തില്‍ സാധാരണ ആന്റി മാല്‍വെയര്‍സാങ്കേതികവിദ്യകള്‍ കണ്ടെത്താത്ത പതിനൊന്ന് ശതമാനത്തോളം അധികം സൈബര്‍ സുരക്ഷ ഭീഷണികള്‍ ഹണിവെല്ലിന്റെസാങ്കേതിക വിദ്യക്ക്  കണ്ടെത്താനായെന്ന് ഹണിവെല്‍ അവകാശപ്പെടുന്നു.
 
യുഎസ്ബിയിലെ സൈബര്‍ സുരക്ഷാ ഭീഷണികള്‍ കുറക്കുന്നതിന് കൃത്യമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നുംആളുകള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും   ഹണിവെല്‍ ഇന്‍ഡസ്ട്രിയല്‍ യുഎസ്ബി ത്രെട്ട് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.

Content Highlights: Using a flash drive in offices is a big cyber threat pendrive threst