മേരിക്കയുടെ അതീവരഹസ്യ സൈനികത്താവളങ്ങള്‍ക്ക് മുകളില്‍ അജ്ഞാത വ്യോമവാഹനങ്ങൾ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ച് അമേരിക്കവ്യോമസേന. ‌ഇതേ തുടര്‍ന്ന് തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കളെ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് അധികൃതര്‍. 

സൈന്യത്തിന്റെ അതീവ രഹസ്യ താവളങ്ങളിലും, സൈനിക നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും, വിമാനത്താവളങ്ങള്‍ക്ക് പരിസരത്തും അനധികൃതമായി വ്യോമവാഹനങ്ങൾ പറത്തുകയും തിരിച്ചറിയപ്പെടാത്ത വാഹനങ്ങള്‍ ശ്രദ്ധയില്‍ പെടുകയും ചെയ്ത സംഭവങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് നാവികസേന പറയുന്നു.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഈ റിപ്പോര്‍ട്ടുകളെ അതീവ ഗുരുതരമായിത്തന്നെയാണ് സേന കണക്കിലെടുക്കുന്നത്. ഇതേ തുടര്‍ന്നാണ് പൈലറ്റുമാര്‍ക്കും മറ്റ് നാവിക സേന ഉദ്യോഗസ്ഥര്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

2004 നവംബറില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീര്‍ഘ വൃത്താകൃതിയില്‍ ടിക് ടാക്ക് മിഠായിയുടെ ആകൃതിയിലുള്ള ഒരു സൂപ്പര്‍സോണിക് വാഹനം അമേരിക്കന്‍ വിമാനത്തിന് സമീപത്തുകൂടി പോയെന്നും അത് അതിവേഗം അന്തരീക്ഷത്തില്‍ അപ്രത്യക്ഷമായെന്നും റിപ്പോട്ട് ചെയ്യപ്പെട്ടിരുന്നു. 

വെള്ള നിറത്തിലുള്ളതും, കൂര്‍ത്ത അഗ്രങ്ങളില്ലാതെ മിനുസമുള്ള പ്രതലത്തോടുകൂടിയതും ആിരുന്നു ആ വാഹനം എന്നാണ് ഒരു പൈലറ്റ് പറഞ്ഞത്. അതിന് ചിറകുകളും മറ്റും ഉണ്ടായിരുന്നില്ല. അദ്ദേഹം പറയുന്നു.

2004 നവംബറില്‍ അജ്ഞാമായ പത്തോളം വാഹനങ്ങള്‍ റഡാറില്‍ പതിഞ്ഞതായാണ് സംഭവത്തിന് സാക്ഷിയായ ഒരാള്‍ പറഞ്ഞത്.എന്നാല്‍ ഇത് നിരീക്ഷണ യന്ത്രങ്ങള്‍ക്ക് പറ്റിയ തെറ്റാവാനാണ് സാധ്യതയെന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ ഇത് മനുഷ്യ സൃഷ്ടിയാണോ അന്യഗ്രഹ വാഹനങ്ങളാണോ എന്ന് വ്യക്തമല്ല. 

എന്തായാലും പൈലറ്റുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച്. ഇങ്ങനെയുള്ള അജ്ഞാത വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നത് സുഗമമായ പ്രക്രിയയാവും.

Courtesy: The Sun

Content Highlights: US Navy admits to multiple UFO sightings over secret military bases