കടലിനടിയിലെ നിരീക്ഷണങ്ങള്‍ക്കായി ഒരു മത്സ്യറോബോട്ട് ഒരുങ്ങുന്നു. വിര്‍ജീനിയ സര്‍വകലാശാലയിലെ ഹിലരി ബാര്‍ട്ട് സ്മിത്തും സംഘവുമാണ് ട്യൂണ മത്സ്യത്തിന്റെ രൂപത്തിലുള്ള റോബോട്ട് നിര്‍മിച്ചത്. ഇത്തരത്തിലുള്ള മറ്റ് റോബോട്ടുകളേക്കാള്‍ അതിവേഗം നീന്താന്‍ ഈ റോബോട്ടിന് സാധിക്കും. ജലാന്തര്‍ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തല്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് ഈ റോബോട്ട് ഉപയോഗപ്പെടുത്താവുന്നതാണ്.
സ്റ്റീലും റെസിനും ഉപയോഗിച്ച് ത്രീഡി പ്രിന്റ് ചെയ്ത ഈ മത്സ്യ റോബോട്ടിന് ഒരു പ്ലാസ്റ്റിക് ചര്‍മത്തിന്റെ കവചവുമുണ്ട്. വലിയൊരു ട്യൂണയുടെ രൂപത്തിലാണ് ഇതിന്റെ നിര്‍മാണം. 25 സെന്റ്റീമീറ്റര്‍ നീളമാണ് ഇതിനുള്ളത്.
ട്യൂണ മത്സ്യങ്ങള്‍ക്ക് അതിവേഗം നീന്താന്‍ സാധിക്കും. അതിനാലാണ് ട്യൂണയുടെ രൂപം തന്നെ റോബോട്ടിന് വേണ്ടി തിരഞ്ഞെടുത്തത്. സെക്കന്റില്‍ പത്ത് തവണ ശരീരം മുഴുവന്‍ ഇളക്കിയാണ് ഇത് നീന്തുന്നത്. ട്യൂണയുടെ രൂപമുണ്ടെങ്കിലും അതിന് സമാനമായ ചിറകുകള് റോബോട്ടിന് നല്‍കിയിട്ടില്ല.
ട്യൂണാ റോബോട്ടിന് സെക്കന്റില്‍ ഒരു മീറ്റര്‍ ദൂരം സഞ്ചരിക്കാനാവും. യഥാര്‍ത്ഥ ട്യൂണയുടെ വേഗം ഇതിന് ലഭിക്കില്ലെങ്കിലും. ഇത്തരത്തിലുള്ള മറ്റ് റോബോട്ടുകളേക്കാള്‍ വേഗത ട്യൂണ റോബോട്ടിനുണ്ട്. ട്യൂണ മത്സ്യത്തിന്റെ നീന്തല്‍ രീതി എങ്ങനെയാണെന്ന് പഠിക്കാന്‍ ഈ റോബോട്ട് സഹായിക്കും.
ട്യൂണ മത്സ്യങ്ങള്‍ക്കുള്ള പോലെ ട്യൂണ റോബോട്ടിന് ചിറകുകളില്ല. വാല് മാത്രമേ യുള്ളൂ. ട്യൂണയുടെ ചിറകുകളുടെ ചലനം ഇനിയും പഠിക്കാനുണ്ട് എന്ന് ബാര്‍ട്ട് സ്മിത്ത് പറഞ്ഞു.
ട്യൂണ റോബോട്ടില്‍ ചില സെന്‍സറുകള്‍ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ബാര്‍ട്ട് സ്മിത്തും സഹപ്രവര്‍ത്തകരും. ഇത് യാഥാര്‍ഥ്യമാവുന്നതോടെ വെള്ളത്തിനടിയിലെ നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ട്യൂണ ബോട്ട് ഉപയോഗിക്കാനാവും.
Content Highlights: tuna robot could perform underwater surveillance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..