സിനിമക്കാര്‍ക്ക് സ്ഥിരം തലവേദന സൃഷ്ട്ടിക്കുന്ന ടൊറന്റ് വെബ്‌സൈറ്റുകളെ കുറിച്ച് കേള്‍ക്കാത്തവരായി ആരും ഉണ്ടാകില്ല..ഒരു സിനിമ പുറത്തു ഇറങ്ങിയാല്‍ ഒരു പക്ഷെ രണ്ട് ദിവസത്തിനുള്ളില്‍ അതിന്റെ വ്യാജ പതിപ്പ് ടോറന്റില്‍ ഉണ്ടാകും. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനാണ് ടോറന്റ്. 

പ്രതിഫലനത്തിനു വേണ്ടിയാണ് നമ്മളെല്ലാം ജോലി ചെയുന്നത്. നമ്മെ പോലെ ജീവിക്കുവാന്‍ വേണ്ടി കഷ്ട്ടപ്പെടുന്ന ആള്‍ക്കാര്‍ തന്നെയാണ് സിനിമ മേഖലയിലുമുള്ളത്.

നല്ല കാര്യങ്ങള്‍ക്കു ഉപയോഗിക്കാവുന്ന ഈ സാങ്കേതിക വിദ്യയെ  പുതിയ സിനിമകളുടെ വ്യാജ പതിപ്പ് വിതരണം ചെയ്യുന്നതിനായി TamilRockers , Mallumovies  തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നു. സിനിമാ വ്യവസായം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയും ഇത് തന്നെയാണ്.

മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് പോലും Tamil Rockers നെ  പോലുള്ള സൈറ്റുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍. തമിഴ് നടനും നടികര്‍ സംഘം പ്രസിഡന്റുമായ വിശാല്‍ അടക്കമുള്ള താരങ്ങള്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നതുമാണ്. 

എന്നാല്‍ ഒരു ഹാക്കറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ Tamil Rockers ന്റെ സൈറ്റ് അടച്ചു പൂട്ടാം എന്നല്ലാതെ അവര്‍ അപ്ലോഡ് ചെയ്യുന്ന സിനിമയുടെ വ്യാജ പകര്‍പ്പ് ടോറന്റില്‍ നിന്നും കളയുവാനോ, ഇതു അപ്ലോഡ് ചെയ്തവരെ പിടികൂടാനോ സാധിക്കില്ല. പക്ഷെ ഫയല്‍ ഡൗണ്‍ലൊഡ് ചെയ്യുന്ന ഉപഭോക്താക്കളുടെ IP വിലാസം വളരെ എളുപ്പത്തില്‍ കണ്ടെത്താവുന്നതുമാണ്.

അത് കൊണ്ട് തന്നെ യാണ് ഒരു സിനിമയുടെ വ്യജ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന വ്യക്തിയെ പോലീസ് വലയിലാക്കുന്നത്. 

ടൊറന്റില്‍ ഒരിക്കല്‍ വന്നുകഴിഞ്ഞ വീഡിയോ വ്യാജ വീഡിയോ പകര്‍പ്പുകള്‍ നീക്കം ചെയ്യാന്‍ സാധിക്കാത്തിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഏതെങ്കിലും ഒരു സെര്‍വറിനകത്ത് നിന്നല്ല ഈ വീഡിയോകള്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നത്.

Torrent
ടൊറന്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ആപ്പുകള്‍

ടൊറന്റില്‍ നിന്നും ഒരാള്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അയാള്‍ അതിന്റെ അപ് ലോഡര്‍ ആവുന്ന സാങ്കേതിക പ്രക്രിയയും അവിടെ നടക്കുന്നുണ്ട്. സീഡിങ് ആന്റ് ലീച്ചിങ് എന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. 

ടൊറന്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഒരോരുത്തരും ആ ടൊറന്റ് ഫയല്‍ ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യുന്നയാള്‍ ആയും മാറുന്നുണ്ട്. നിങ്ങള്‍ ഒരു ടൊറന്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ആ ഫയലിന്റെ അപ്ലോഡര്‍ ആയി നിങ്ങള്‍ മാറും. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സോഴ്സ് സെര്‍വറില്‍ നിങ്ങളുടെ കംപ്യൂട്ടറും ഒരു പങ്കാളിയായി മാറും.

ഇങ്ങനെ ടൊറന്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഒരോരുത്തരും ആ ഫയല്‍ ഓണ്‍ലൈനില്‍ തുടര്‍ന്ന് ലഭ്യമാക്കുന്ന ആളായി മാറുന്നു. ഒരു ഫയല്‍ മുഴുവനായി കമ്പ്യൂട്ടറിലേക്കു ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാലുടന്‍ ഡൗണ്‍ലോഡ് ചെയ്യപെട്ട ഫയല്‍ സീഡ് ചെയ്യാന്‍ തുടങ്ങും.

നിങ്ങള്‍ സീഡ് ചെയ്ത ഫയലില്‍ നിന്നും നിങ്ങള്‍ക്ക് മുമ്പ് അപ്ലോഡര്‍മാരായി മാറിയ നിങ്ങളെപോലുള്ള മറ്റു പലരില്‍ നിന്നും സീഡ് ചെയ്യപ്പെട്ട ഫയലുകളില്‍ നിന്നുമായിരിക്കും നിങ്ങള്‍ക്ക് ശേഷം അതേ ടൊറന്റ് ഫയല്‍ മറ്റൊരാള്‍ ഡൗലോഡ് ചെയ്യാന്‍ ശ്രമിക്കുന്നയാളുടെ കംപ്യൂട്ടറിലേക്ക് ആ ഫയല്‍ ഡൗണ്‍ലോഡ് ആവുക. ടൊറന്റ് ഫയലിന്റെ 200 എംബി വരെയുള്ള ഭാഗം മാത്രമാണ് ഒരോ സീഡര്‍മാരില്‍ നിന്നും മറ്റ് ഡൗണ്‍ലോഡര്‍മാര്‍ക്ക് ലഭിക്കുക. ഈ പ്രക്രിയയെ ലീച്ചിങ് എന്ന് പറയുന്നു. 

സീഡര്‍മാരെല്ലാം ആ ടൊറന്റ് ഫയല്‍ ഓണ്‍ലൈനില്‍ ഒരേ സമയം ലഭ്യമാക്കുന്നതില്‍ പങ്കാളികളാവും. ഈ സീഡര്‍മാരുടെ ഐപി അഡ്രസ് കണ്ടെത്താന്‍ എളുപ്പമാണ് അങ്ങനെയാണ്  പോലീസിന് ടൊറന്റ് ഉപയോക്താക്കളെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്നത്. സീഡര്‍മാരില്‍ ഒരാളുടെ കംപ്യൂട്ടര്‍ നിശ്ചലമാക്കിയാലും മറ്റ് സീഡര്‍ മാരില്‍ നിന്നുള്ള ടൊറന്റ് ഫയല്‍ ഓണ്‍ലൈനില്‍ നിലനില്‍ക്കും.

ഈ പ്രക്രിയയിലൂടെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഓരോരുത്തരും പകര്‍പ്പവകാശ നിയമപ്രകാരം കുറ്റവാളികള്‍ ആയി മാറുകയും ചെയ്യുന്നു.

ടോറന്റുകളുടെ ദോഷങ്ങള്‍

ടോറന്റുകള്‍ ഉപയോഗിക്കുന്നവരുടെ കമ്പ്യൂട്ടറുകളുടെ ഐ പി വിലാസങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി അറിയാന്‍ കഴിയും. ഈ ഐ.പി. വിലാസങ്ങളെ ദുരുപയോഗം ചെയ്യുവാന്‍ സാധിക്കും. സീഡര്‍ ആവുന്ന നിങ്ങളുടെ കംപ്യൂട്ടര്‍ എപ്പോഴും തുറന്നിരിക്കുന്ന പോര്‍ട്ടുകള്‍ വഴി സിസ്റ്റം വള്‍നറബിള്‍ ആകാനുള്ള സാധ്യതയുമുണ്ട്.

ഫേക്ക് ടൊറന്റുകള്‍ ഉപയോഗിക്കുന്നതു വഴിയുള്ള സമയ നഷ്ടവും, ബാന്‍ഡ് വിഡ്ത് നഷ്ടവും, ഫയര്‍വാളുകള്‍ ടോറന്റുകളെ തടയുന്നതിനാല്‍ അവ ഡിസേബീള്‍ ചെയ്തിട്ടു ഡൗണ്‍ലോഡ് ചെയുന്നതു വഴിയുള്ള സുരക്ഷാ ഭീഷണി 

ടോറന്റുകള്‍ വഴി ഡൌണ്‍ലോഡ് ചെയ്യുന്ന സിപ് ഫയലുകളിലും സോഫ്റ്റ്വെയറുകളുടേ കീ ജനറെറ്ററുകളിലും കമ്പ്യൂട്ടറുകള്‍ക്കു ദോഷകരമായ സോഫ്റ്റ് വെയറുകള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത കൂടൂതലാണ്. എന്താണ് ഡൗണ്‍ ലോഡ് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇവ.