ന്യൂഡല്‍ഹി: ശങ്ക അടക്കാനാവാതെ വന്നാല്‍ മൂത്രപ്പുരയും അന്വേഷിച്ച് ഇനി വലയേണ്ടി വരില്ല. തൊട്ടടുത്തുള്ള മൂത്രപ്പുര എവിടെയെന്ന് അറിയാൻ പുതിയ മൊബൈൽ ആപ്പ് കേന്ദ്രസർക്കാർ പുറത്തിറക്കി.

 ടോയ്‌ലെറ്റ് ലൊക്കേറ്റര്‍ എന്ന പേരിലുള്ള ആപ്പ് കേന്ദ്ര നഗര വികസന മന്ത്രാലയവും ഗൂഗിളും ചേര്‍ന്നാണ് വികസിപ്പിച്ചത്.  വൃത്തിയുളളതും അതേ സമയം ഏറ്റവും സമീപത്തുള്ളതുമായ ഉപയോഗ്യമായ  മൂത്രപ്പുരയും വിശ്രമമുറിയും ഈ ആപ്പ് ഉപയോഗിച്ച് കണ്ടു പിടിക്കാനാകും.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിലെ മൂത്രപ്പുരകള്‍ മാത്രമല്ല ആശുപത്രികള്‍, മാളുകള്‍, ഹോട്ടലുകള്‍, മെട്രോ സ്‌റ്റേഷന്‍ എന്നിങ്ങനെ സമീപ പ്രദേശത്തുള്ള എല്ലാ ടോയ്‌ലെറ്റുകളുടെയും വിവരം ഈ ആപ്ലിക്കേഷനിലൂടെ ലഭിക്കും..പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് ക്യാമ്പയിന്റെ ഭാഗമായാണ് പുതിയ ആപ്പും രംഗത്തേക്ക് വരുന്നത്.

തുടക്കത്തില്‍ മധ്യ പ്രദേശിലെ രണ്ട് പട്ടണങ്ങളിലും തലസ്ഥാന നഗരിയിലുമാണ് ആപ്പ് പ്രാബല്യത്തില്‍ വരുന്നത്.