ചിത്രങ്ങള്‍ കാണുമ്പോള്‍ അവ യഥാര്‍ത്ഥമാണെന്ന് തോന്നിയേക്കാം. എന്നാല്‍ അല്ല. 

യഥാര്‍ത്ഥമല്ല എന്ന ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റുന്നതല്ല ഈ ചിത്രങ്ങളിലൊളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍. കാരണം നിങ്ങള്‍ കാണുന്ന ഈ ചിത്രങ്ങളില്‍ ഉള്ളവര്‍ ആരും തന്നെ ഭൂമിയിലില്ല. മരിച്ചു എന്നല്ല. ഇവരാരും തന്നെ ഭൂമിയില്‍  ഇല്ല.  

download (4).jpeg
thispersondoesnotexist.com

ഒരു നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയാണ് യഥാര്‍ത്ഥമുഖങ്ങളെ വെല്ലുന്ന രീതിയില്‍ മനുഷ്യ മുഖങ്ങള്‍ നിര്‍മിച്ചെടുത്തത്. 

നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ ഭീതിജനകമായ കരുത്ത് എത്രത്തോളമെന്ന് വിശദീകരിക്കുന്നതിനായി ഊബര്‍ സോഫ്റ്റ് വെയര്‍ വിദഗ്ദനായ ഫിലിപ് വാങ് ആണ് ഈ വെബ്‌സൈറ്റ് നിര്‍മിച്ചത്. 

അദ്ദേഹത്തിന്റെ thispersondoesnotexist.com എന്ന വെബ്‌സൈറ്റില്‍ ഈ ചിത്രങ്ങള്‍ കാണാം. ഈ ലിങ്കില്‍ കയറി പേജ് റിഫ്രഷ് ചെയ്താല്‍ ഒരോ മുഖങ്ങളായി കാണാന്‍ സാധിക്കും. പ്രായമുള്ളവര്‍, യുവാക്കള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ ഉള്‍പ്പടെയുള്ള വ്യാജമുഖങ്ങള്‍ ഈ വെബ്‌സൈറ്റിന് നിര്‍മിക്കാനാവും. 

അസംഖ്യം യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് പരിശീലിപ്പിച്ച അല്‍ഗൊരിതമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ശേഷം  ജനറേറ്റീവ് അഡ്വേഴ്‌സറിയല്‍ നെറ്റ് (ജിഎഎന്‍) എന്ന ന്യൂറല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് പുതിയ മുഖങ്ങള്‍ നിര്‍മിക്കുന്നു. അതില്‍ ഒരോ ചിത്രവും വ്യത്യസ്തവും സമാനതയില്ലാത്തവയുമാണ്.

download (10).jpeg
thispersondoesnotexist.com

2014 ലാണ് ജിഎഎന്‍ സാങ്കേതികവിദ്യ വികസിപ്പിക്കപ്പെടുന്നത്. ചിത്രങ്ങളുടെ റസലൂഷന്‍ വര്‍ധിപ്പിക്കുക, ജനപ്രിയ ചിത്രങ്ങളും പെയിന്റിങ്ങുകളും പുനഃസൃഷ്ടിക്കുക, ഡീപ്പ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും നിര്‍മിക്കുക, ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളെ കളര്‍ ചിത്രങ്ങളാക്കുക തുടങ്ങി നിരവധി ഉപയോഗങ്ങള്‍ ഈ സംവിധാനത്തിനുണ്ട്. എന്നാല്‍ വീഡിയോകളുടെയും ചിത്രങ്ങളുടെയും ആധികാരികത കളയും വിധം ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. 

download (6).jpeg
thispersondoesnotexist.com
download (11).jpeg
thispersondoesnotexist.com
download (13).jpeg
thispersondoesnotexist.com
download (14).jpeg
thispersondoesnotexist.com