Photo: Amazon
പുതിയതായി നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മാതൃക പുറത്തുവിട്ട് ആമസോണ്‍. ഭൂമിയില്‍ നിന്നും ചുരുള്‍ നിവര്‍ന്നുയരുന്ന പോലെയുള്ള മാതൃകയിലാണ് വടക്കന്‍ വിര്‍ജനീയയില്‍ നിര്‍മിക്കുന്ന ഗ്ലാസിലുള്ള കെട്ടിടത്തിന്റെ രൂപകല്‍പന. ഇതില്‍ നിറയെ മരങ്ങളും നല്‍കിയിരിക്കുന്നു. 360 അടി ഉയരമുണ്ടാവും കെട്ടിടത്തിന്
രൂപത്തെ പ്രതിനിധാനം ചെയ്യുന്ന 'ദി ഹെലിക്‌സ്' എന്ന പേരാണ് കെട്ടിടത്തിന് നല്‍കിയിരിക്കുന്നത്. ഇവിടെ ജീവനക്കാര്‍ക്ക് വൈവിധ്യമാര്‍ന്ന തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. വാരാന്ത്യങ്ങളില്‍ പൊതുജനങ്ങള്‍ക്കും സന്ദര്‍ശനാനുമതി നല്‍കും.
ആമസോണിന്റെ സിയാറ്റിലിലുള്ള ആസ്ഥാന കെട്ടിടവും വ്യത്യസ്തമായ രീതിയില്‍ പണിതതാണ്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട മൂന്ന് കണ്ണാടി ഗോളങ്ങള്‍ ഇവിടുത്തെ ആകര്‍ഷണീയതയാണ്. ഇവിടെയും ചെടികളും മരങ്ങളും ഉപയോഗിച്ച് ഹരിതാഭ നല്‍കിയിട്ടുണ്ട്.
ഗ്ലാസും ഹരിത സസ്യ വൃക്ഷങ്ങളും നിറഞ്ഞ രൂപകല്‍പനയാണ് വിര്‍ജിനീയയിലെ പുതിയ കെട്ടിടത്തിലും.
എങ്കിലും ഹെലിക്‌സിന്റെ രൂപകല്‍പനാ ഘട്ടം വരെ മാത്രമേ എത്തിയിട്ടുള്ളൂ. നിര്‍മാണം തുടങ്ങുന്നതിന് മുമ്പ് പ്രാദേശിക അധികൃതരുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ഹെലിക്‌സിന് സമീപത്തായി 22 നിലകളുള്ള മൂന്ന് കെട്ടിടങ്ങളും രൂപകല്‍പന ചെയ്തിട്ടുണ്ട്. എന്‍ബിബിജെ എന്ന സ്ഥാപനമാണ് ഈ കെട്ടിടടവും പരിസരവും രൂപകല്‍പന ചെയ്തത്.
Content Highlights: the helix amazon unveils plans for new Head quarters tower
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..