സ്‌പെയ്‌സ് എക്‌സ് ബുധനാഴ്ച ബഹിരാകാശത്തേക്കെത്തിച്ച ടെസ്ലയുടെ സ്‌പോര്‍ട്‌സ് കാര്‍ നിയന്ത്രണ രേഖയില്‍ നിന്നും വഴിമാറിപ്പോയതായി റിപ്പോര്‍ട്ട്. അവസാന എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് അമേരിക്കന്‍ വ്യോമസേനയ്ക്ക് വേണ്ടി ഒരിക്കല്‍ കൂടി ഭ്രമണപഥം ചുറ്റേണ്ടിയിരുന്ന റോക്കറ്റിന് അവസാന ഘട്ടത്തില്‍ തകരാര്‍ സംഭവിച്ചതാവാമെന്നാണ് കരുതുന്നത്. 

 സൗരയൂഥത്തില്‍ ഭൂമിയിക്കൂം ചൊവ്വയ്ക്കുമിടയിലെ ഭ്രമണ പഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ടെസ്ല കാറിനെ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലെത്തിക്കാനായിരുന്നു സ്‌പേസ് എക്‌സിന്റെ ശ്രമം. 

 

Last pic of Starman in Roadster enroute to Mars orbit and then the Asteroid Belt

A post shared by Elon Musk (@elonmusk) on

എന്നാല്‍ കാറിനെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റിന്റെ അമിതമായ ജ്വലനം മൂലം കാര്‍ നിശ്ചയിച്ച പാതയില്‍ നിന്നും വഴിമാറിപ്പോവുകയായിരുന്നു.

കാറിനെയും വഹിച്ചുകൊണ്ടുള്ള റോക്കറ്റിന്റെ സഞ്ചാര പാത എലന്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. വിക്ഷേപണത്തിന് ശേഷം ആറ് മണിക്കൂറോളമാണ് ടെസ്ല കാര്‍ ബഹിരാകാശത്ത് സഞ്ചരിച്ചത്. കാറിന്റെ സഞ്ചാരം മുഴുവന്‍ സ്‌പേസ് എക്‌സ് തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു. 

ഏറെ വെല്ലുവിളികള്‍ നിലനില്‍ക്കെയാണ് ഫാല്‍ക്കണ്‍ ഹെവി എന്ന ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റിന്റെ പരീക്ഷണം ഫ്‌ലോറിഡയിലെ കേപ് കനവറിലെ ബഹിരാകാശ നിലയത്തില്‍ നിന്നും സ്‌പേസ് എക്‌സ് നടത്തുന്നത്. 

പുനരുപയോഗിക്കാന്‍ കഴിയുന്ന സ്‌പേസ് എക്‌സിന്റെ മൂന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 64 ടണ്‍ ഭാരം വഹിക്കാന്‍ ഈ റോക്കറ്റിന് സാധിക്കും. ഭാവിയില്‍ വന്‍കിട ബഹിരാകാശ ദൗത്യങ്ങള്‍ക്ക് മുതല്‍കൂട്ടാവാന്‍ ഫാല്‍ക്കണ്‍ ഹെവിയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Read More

ടെസ്‌ല കാറുമായി ഭീമന്‍ റോക്കറ്റ് ബഹിരാകാശത്ത്‌......

ഒരു സ്‌പോര്‍ട്‌സ് കാറിന് ബഹിരാകാശത്ത് എന്ത് കാര്യം?......