ആയുധ നിര്‍മ്മാണ കമ്പനിയായ ഹന്‍വാ സിസ്റ്റംസുമായി പങ്കാളിത്തം ആരംഭിച്ചതിനെ തുടര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ വിദഗ്ധരായ 50ല്‍ അധികം ഗവേഷകര്‍ ദക്ഷിണ കൊറിയന്‍ സര്‍വകലാശാലയായ കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളി (കെ.എ.ഐ.എസ്.ടി) യെ ബഹിഷ്‌കരിച്ചു.
കമ്പനിയുമായി സഹകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്വയം നിയന്ത്രിത മാരകായുധങ്ങള്‍ വികസിപ്പിക്കാനാണ് സര്‍വ്വകലാശാലയുടെ നീക്കം എന്നാരോപിച്ചാണ് ഗവേഷകരുടെ പ്രതിഷേധം.
എന്നാല്‍ തങ്ങള്‍ സ്വയം നിയന്ത്രിത മാരകായുധങ്ങള്‍ വികസിപ്പിക്കുന്നില്ലെന്നാണ് ആരോപണത്തോടുള്ള സര്‍വ്വകലാശാലയുടെ പ്രതികരണം. കില്ലര്‍ റോബോട്ടുകളെ കുറിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഒരു ചര്‍ച്ച നടക്കാനിരിക്കെയാണ് ഈ സംഭവവികാസങ്ങള്‍.
മനുഷ്യ നിയന്ത്രണമില്ലാത്ത സ്വയം നിയന്ത്രിത ആയുധങ്ങള്‍ക്കായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലെ ധാര്‍മിക പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമായ ധാരണ തങ്ങള്‍ക്കുണ്ടെന്നും കെ.എ.ഐ.എസ്.ടി പ്രസിഡന്റ് ഷിന്‍ സങ് ചുല്‍ പറഞ്ഞു.
ചരക്ക് നീക്ക സംവിധാനങ്ങളുമായും ആളില്ലാ കപ്പല്‍, വ്യോമ ഗതാഗത സംവിധാനങ്ങളെ കുറിച്ചുമുള്ള അല്‍ഗൊരിതങ്ങള്‍ വികസിപ്പിക്കുന്നതിലാണ് കെ.എ.ഐ.എസ്.ടി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച വിശദീകരണം കെ.എ.ഐ.എസ്.ടി ബഹിഷ്‌കരണം നടത്തിയ ഗവേഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമായിരിക്കും തങ്ങള്‍ തീരുമാനമെടുക്കുകയെന്ന് കില്ലര്‍ റോബോട്ടുകള്‍ക്കെതിരെയുള്ള പ്രചരണത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫ. നോയര്‍ ഷാര്‍കി പറഞ്ഞു. ബഹിഷ്‌കരണം പിന്‍ലിക്കുന്നത് വരെ സര്‍വ്വകലാശാലയുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..