ണചേരാന്‍ തനിക്ക് താല്‍പര്യമില്ലെന്നറിയിച്ച് പ്രശസ്തയായ ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയ. ഈ വര്‍ഷത്തെ വെബ് സമ്മിറ്റില്‍ സദസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സോഫിയ. എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ എന്നുള്ള ചോദ്യത്തിനാണ് താന്‍ ലൈംഗിക പ്രവൃത്തികള്‍ ചെയ്യാറില്ലെന്ന് സോഫിയ മറുപടി പറഞ്ഞത്. 

നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സോഫിയ റോബോട്ടിന് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും കേള്‍ക്കുന്നവയില്‍ നിന്നും പഠിക്കാനും ചെറിയ മുഖഭാവങ്ങളോടെ മറുപടി പറയാനും സാധിക്കും. 

മറ്റ് റോബോട്ടുകളില്‍ നിന്നും വ്യത്യസ്തമായി ഒരു വ്യക്തിയായി പരിഗണിക്കപ്പെട്ട റോബോട്ടാണ് സോഫിയ. മുന്‍കൂട്ടി പഠിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സോഫിയയുടെ പ്രവര്‍ത്തനം. 50ല്‍ അധികം മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇതിനാവും. 

ഹോങ്കോങിലെ ഹാന്‍സണ്‍ റോബോട്ടിക്‌സ് എന്ന സ്ഥാപനമാണ് സോഫിയ റോബോട്ടിനെ വികസിപ്പിച്ചത്. 2017 ഒക്ടോബറില്‍ സൗദി അറേബ്യ സോഫിയയ്ക്ക് പൗരത്വം അനുവദിച്ചിട്ടുണ്ട്. പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ആണ് സോഫിയ.

Content Highlights: sophia robot tells it don’t do sexual activities