സ്മാര്‍ട്‌ഫോണ്‍, ലാപ്‌ടോപ്പുകള്‍, ഓഡിയോ പ്രൊഡക്റ്റുകള്‍, ക്യാമറയും അതിന്റെ അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പടെ നിരവധി ഇലക്ട്രോണിക് ഉപകരങ്ങളുമായി ഫ്‌ളിപ്പ്കാര്‍ട്ടില്‍ 'ദി ഗ്രാന്‍ഡ് ഗാഡ്ജറ്റ് ഡേ' സെയില്‍. നവംബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് വില്‍പന നടക്കുക. തിരഞ്ഞെടുത്ത ഉപകരണങ്ങള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും.

കൂടാതെ അഞ്ച് ശതമാനം അധിക വിലക്കിഴിവും ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, തുടങ്ങിയവയിലൂടെ പണമിടപാടുകളും നടത്താം. 

ഇന്റല്‍ കോര്‍ ഐ ത്രീ ലാപ്‌ടോപ്പുകള്‍ക്ക് 25,990 രൂപയിലാണ് വിലയാരംഭിക്കുന്നത്. എച്ച്പി, ലെനോവോ, ഡെല്‍, ഏസര്‍ തുടങ്ങിയ കമ്പനികളുടെ ലാപ്‌ടോപ്പുകള്‍ ഓഫര്‍ വിലയില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങാം. 

ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് 25,490 രൂപയിലാണ് വില തുടങ്ങുന്നത്. 2017 ലെ മികച്ച ക്യാമറകളാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. കാനോണ്‍ ഇഓഎസ് 1300 ഡി, നിക്കണ്‍ ഡി3300, നിക്കണ്‍ ഡി3400 തുടങ്ങിയ ക്യാമറകള്‍ 30000 രൂപയില്‍ താഴെ വിലയ്ക്ക് ലഭ്യമാണ്. കൂടാതെ കാനോണ്‍ ഇഓഎസ് 77ഡി 13 ശതമാനം വിലക്കിഴിവിലും കാനോണ്‍ 80 ഡി അഞ്ച് ശതമാനം വിലക്കിഴിവിലും വാങ്ങാവുന്നതാണ്.

ലെനോവോ ഫാബ് 2 സീരീസ് സ്മാര്‍ട്‌ഫോണുകള്‍ക്ക് 9,999 രൂപയിലാണ് വില തുടങ്ങുന്നത്. ഫിലിപ്‌സ്, സോണി, ജെബിഎല്‍, ഉള്‍പടെയുള്ള കമ്പനികളുടെ സ്പീക്കറുകളും കൂടാതെ ടാബ്ലറ്റുകള്‍, ഹെഡ്‌സെറ്റുകള്‍, പ്രിന്ററുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്.

Content Highlights: smartphones camera speakers flipkart the grand gadget sales