Photo: Qiui
ചൈനീസ് കമ്പനിയായ കിയു നിര്‍മിച്ച ചാസ്റ്റിറ്റി ബെല്‍റ്റ് എന്ന സെക്‌സ് ടോയിയിലെ സുരക്ഷാ വീഴ്ച കണ്ടെത്തി യു.കെയിലെ പെന്‍ ടെസ്റ്റ് പാര്‍ട്‌നേഴ്‌സ് എന്ന സ്ഥാപനത്തിലെ ഗവേഷക സംഘം. പുരുഷന്മാര്‍ക്ക് വേണിയുള്ള ഈ ഉപകരണം അത്യന്തം അപകടം നിറഞ്ഞതാണെന്നാണ് കണ്ടെത്തല്‍.
പുരുഷന്റെ ലൈംഗികാവയവം പൂട്ടിയിടുന്ന ഉപകരണമാണ് ചാസ്റ്റിറ്റി ബെല്‍റ്റ്. മൊബൈല്‍ ആപ്പ് വഴി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് ദൂരെനിന്നു നിയന്ത്രിക്കാവുന്ന ഈ ഉപകരണം ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ബിറ്റ്‌കോയിന്‍ നല്‍കിയാല്‍ മാത്രമേ ഉപകരണം തുറന്നുകിട്ടൂ എന്ന ആവശ്യം ഉന്നയിച്ചാണ് ഹാക്കര്‍മാര്‍ ചാസ്റ്റിറ്റി ബെല്‍റ്റിന്റെ ഉപഭോക്താക്കളെ കെണിയിലാക്കിയത്.
ഈ ഉപകരണം വാങ്ങി സ്വകാര്യ ഭാഗം പൂട്ടുന്നതോടെ നിയന്ത്രണം ഹാക്കര്‍ ഏറ്റെടുക്കും. ഇങ്ങനെ തന്റെ സ്വകാര്യ ഭാഗത്ത് ഉപയോഗിച്ച ഉപകരണത്തിന്റെ പൂട്ട് തുറന്നു കിട്ടാന്‍ ഹാക്കര്‍ തന്നോട് 0.02 ബിറ്റ്‌കോയിന്‍ (ഏകദേശം 48,000 രൂപ) ആവശ്യപ്പെട്ടതായി മദര്‍ബോര്‍ഡ് എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ പ്രതികരണത്തില്‍ ഹാക്കിങ് ഇരകളില്‍ ഒരാളായ റോബര്‍ട്ട് പറഞ്ഞു.
ഒന്നിലധികം ആളുകള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഒരാള്‍ തന്നെയാണോ അതോ എതെങ്കിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. എന്തായാലും ഈ സ്മാര്‍ട് സെക്‌സ് ടോയ് പണി തരുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
ബിഡിഎസ്എം എന്ന് വിളിക്കുന്ന ഈ ലൈംഗിക പ്രവര്‍ത്തികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത്തരത്തിലുള്ള വിവിധ സെക്‌സ് ടോയ്കള്‍ വിപണിയിലുണ്ട്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ സ്മാര്‍ട് സാങ്കേതിക വിദ്യകളും വ്യാപകമായി ഇതില്‍ ഉപയോഗിക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.
Content Highlights: Smart chastity belt sex toy hacked
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..