സ്വകാര്യ നിമിഷങ്ങളില്‍ പോണ്‍ വെബ്‌സൈറ്റുകളില്‍ വിഹരിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ചിലപ്പോള്‍ സെക്‌സ്‌ടോര്‍ഷന് ഇരയായേക്കാം. എന്താണ് ഈ സെക്‌സ് ടോര്‍ഷന്‍ എന്ന് ചിന്തിക്കുന്നുണ്ടാവും ഇപ്പോള്‍. 

ഒരു തരം സൈബര്‍ ഭീഷണിയാണിത്. നിങ്ങളുടെ വെബ്‌സൈറ്റ് ഹിസ്റ്ററിയും, തിരഞ്ഞ പോണ്‍ വീഡിയോകളുടെ ചരിത്രവുമെല്ലാം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതിനെയാണ് സെക്‌സ്‌ടോര്‍ഷന്‍ എന്ന് പറയുന്നത്. നിങ്ങളുടെ ബ്രൗസര്‍ ഹിസ്റ്ററിയും വെബ് ക്യാം റെക്കോര്‍ഡിങുമെല്ലാം പരസ്യപ്പെടുത്തുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയേക്കാം.

20 കോടി  ഈമെയില്‍ അക്കൗണ്ടുകള്‍ സെക്‌സ്‌ടോര്‍ഷനായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദനായ കൊഫെന്‍സ് പറയുന്നു. കൊഫെന്‍സ് കണ്ടെത്തിയ ഈ ഈമെയില്‍ ശേഖരം കൊഫെന്‍സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ നിങ്ങളുടെ ഇമെയില്‍ ഐഡി ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. 

2019 ല്‍ മാത്രം 70 ലക്ഷം അക്കൗണ്ടുകളെ സെക്‌സ്‌ടോര്‍ഷന്‍ ഉന്നംവെച്ചിട്ടുണ്ടെന്ന് കൊഫെന്‍സ് പറയുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ബിറ്റ് കോയിന്‍ വാലറ്റ് വഴി 15 ലക്ഷം ഡോളര്‍ പലരില്‍ നിന്നുമായി കൈക്കലാക്കിയിട്ടുമുണ്ട്. ഓണ്‍ലൈനില്‍ അപരിചിതരുമായി സെക്‌സ്ചാറ്റ് ചെയ്യുന്നവരും വീഡിയോ ചാറ്റ് ചെയ്യുന്നവരും സാധാരണ ഇത്തരം ഭീഷണികള്‍ക്ക് വഴിപ്പെടാറുണ്ട്. 

കൊഫെന്‍സിന്റെ വെബ്‌സൈറ്റില്‍ നിങ്ങളുടെ ഇമെയില്‍ സന്ദേശം ഉണ്ടെങ്കില്‍. തീര്‍ച്ചയായും സെക്‌സടോര്‍ഷന്‍ സംബന്ധിച്ച ഒരു ഇമെയില്‍ സന്ദേശം നിങ്ങള്‍ക്ക് ലഭിച്ചിരിക്കും. ആ ഇമെയിലിനൊപ്പം മാല്‍വെയറും ഉണ്ടായേക്കാം. ഇമെയിലിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഇങ്ങനെയുള്ള ഇമെയിലുകള്‍ ലഭിച്ചാല്‍ ഭയപ്പെടേണ്ടെന്നും പണ്ം നല്‍കേണ്ടെന്നും കൊഫെന്‍സ് പറയുന്നു. 

Content Highlights: sextortion targets 20 crore email ids says cofense