കേബിള്‍ വേണ്ട, വരുന്നത് സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ കാലം | In-Depth


ഷിനോയ് മുകുന്ദന്‍

ഭൂമിയോടടുത്ത് ബഹിരാകാശത്ത് പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങള്‍ വിന്യസിക്കാനാണ് സ്റ്റാര്‍ലിങ്കിന്റെ പദ്ധതി. ഇതിനകം 1800 ലേറെ ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്ക് വിക്ഷേപിച്ചിട്ടുണ്ട്.

Image Credits: Starlink

ഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ് ഇന്ത്യയിലെ ജനങ്ങള്‍ വേഗത കൂടിയ ഇന്റര്‍നെറ്റ് എന്താണെന്ന് അനുഭവിച്ച് തുടങ്ങിയത്. വേഗത കൂടിയ 4 ജി കണക്ഷനുകളിലേക്ക് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളെല്ലാം മാറി. അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ശൃംഖല രാജ്യ വ്യാപകമായി സ്ഥാപിക്കാന്‍ ഭരണകൂടം തന്നെ മുന്നിട്ടിറങ്ങി. ഇന്ന് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്ന കാലമാണ്. എല്ലാ പ്രായത്തിലുള്ളവരും യൂട്യൂബും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്‌സാപ്പുമെല്ലാം ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.

ഉപഗ്രഹ ഇന്റര്‍നെറ്റ്

ഭൂമിയെ ചുറ്റുന്ന ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് എത്തുന്ന ഇന്റര്‍നെറ്റ് ആണിത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള സ്റ്റാര്‍ലിങ്ക്, വണ്‍ വെബ്, പ്രൊജക്ട് കുയ്പര്‍ പോലുള്ള സ്ഥാപനങ്ങള്‍ അടുത്തകാലത്തായി രംഗത്തുവന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനതാദാക്കളാണ്. 1962 ല്‍ ബെല്‍ ലാബ്‌സ് വികസിപ്പിച്ച ടെല്‍സ്റ്റാര്‍ ഉപഗ്രഹത്തില്‍ തുടങ്ങി ഇന്റര്‍നെറ്റ് എത്തിക്കുന്നതിനായി നിരവധി ഉപഗ്രഹങ്ങള്‍ വിക്ഷപിക്കപ്പെട്ടിട്ടുണ്ട്.

READ MORE : ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ്: 2022 ല്‍ സേവനം ആരംഭിക്കുമെന്ന് സ്റ്റാര്‍ലിങ്ക് ഇന്ത്യ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍കൊണ്ട് അമേരിക്ക, യുകെ പോലുള്ള നാടുകളില്‍ വിവിധ കമ്പനികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത് ആരംഭിച്ചിട്ടുണ്ട്. വിയാസാറ്റ്, എക്‌സെഡ്, എക്കോസ്റ്റാര്‍, ഹ്യൂഗ്‌സ് നെറ്റ്, യുടെല്‍സാറ്റ്, സ്റ്റാര്‍ലിങ്ക് എന്നിവ അതില്‍ ചിലതാണ്. ഇതില്‍ സ്റ്റാര്‍ ലിങ്കാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന രംഗത്തേക്ക് ഒടുവില്‍ പ്രവേശിച്ച കമ്പനികളില്‍ ഒന്ന്. അടുത്തകാലത്തായി വാര്‍ത്തകളില്‍ നിറയുന്നതും ഈ കമ്പനിയാണ്.

OneWeb
വൺ വെബ് ഉപഗ്രഹ വിക്ഷേപണത്തിനിടെ: Photo: Oneweb

സ്റ്റാര്‍ലിങ്ക്

ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബാഹിരാകാശ ഗവേഷണ സ്ഥാപനം സ്‌പേസ് എക്‌സിന് കീഴിലുള്ള കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ഭൂമിയോടടുത്ത് ബഹിരാകാശത്ത് പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങള്‍ വിന്യസിക്കാനാണ് സ്റ്റാര്‍ലിങ്കിന്റെ പദ്ധതി. ഇതിനകം 1800 ലേറെ ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ്ക് വിക്ഷേപിച്ചിട്ടുണ്ട്. ഒരു ഡിഷ് ആന്റിനയും, റൂട്ടറും മാത്രമാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിനായി ആവശ്യം വരിക. ഭൂമിയില്‍ ഏത് തരം ഭൂപ്രദേശത്തും ഈ സംവിധാനം ഉപയോഗിച്ച് ഇന്റര്‍നെറ്റ് ലഭ്യമാകും. പരമ്പരാഗത രീതിയില്‍ കേബിള്‍ വലിക്കുന്ന ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ ഇതിന് വേണ്ടിവരില്ല. ഉപഗ്രഹ ഇന്റര്‍നെറ്റിന്റെ മുഖ്യ നേട്ടവും ഇത് തന്നെയാണ്. സെക്കന്റില്‍ 100 എംബിയ്ക്കും 200 എംബിയ്ക്കും ഇടയില്‍ ഡൗണ്‍ലോഡ് വേഗത സ്റ്റാര്‍ലിങ്ക് ഉറപ്പുനല്‍കുന്നുണ്ട്. 20 മില്ലിസെക്കന്റില്‍ താഴെ ലേറ്റന്‍സിയിലുള്ള മികച്ച നെറ്റ് വര്‍ക്കാണ് സ്റ്റാര്‍ലിങ്ക് വാഗ്ദാനം ചെയ്യുന്നത്.

starlink
ബഹിരാകാശത്ത് വിന്യസിക്കാനൊരുങ്ങുന്ന സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ

ഉപഗ്രഹ ഇന്റര്‍നെറ്റ് ജനകീയമാവുമോ?

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിലവില്‍ പരമ്പരാഗത സാങ്കേതിക വിദ്യകളാണ് ബ്രോഡ്ബാന്‍ഡ് കണക്ഷന് വേണ്ടി ഉപയോഗിച്ചുവരുന്നത്. ഫൈബര്‍ ടു ദി ഹോം (എഫ്ടിടിഎച്ച്) പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ ടെലികോം കമ്പനികള്‍ വ്യാപകമായി രാജ്യത്തുടനീളം കേബിള്‍ വലിക്കുന്ന പ്രക്രിയയിലാണ്. പരമാവധി 100 എംബിപിഎസ് വേഗതയാണ് എഫ്ടിടിഎച്ച് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനിയായ ജിയോ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 399 രൂപയുടെതാണ്.

Elon Musk
സ്പേസ് എക്സ്, ടെസ് ല മേധാവി ഇലോൺ മസ്ക്

READ MORE :പഗ്രഹത്തില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ്; ഇന്ത്യന്‍ ടെലികോം കമ്പനികളുമായി സ്‌പേസ് എക്‌സ് ചര്‍ച്ച.

കോവിഡ് വ്യാപനം തുടങ്ങിയതോടെ പഠനാവശ്യങ്ങള്‍ക്കും വര്‍ക്ക് അറ്റ് ഹോമിനുമായി നിരവധി വീടുകളില്‍ ഇന്ന് ബ്രോഡ്ബാന്‍ഡ് കണക്ഷനുണ്ട്. അതിവേഗ ഇന്റര്‍നെറ്റിന് ഇത്ര ജനകീയത നേടുന്നതിനിടെയാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ശാഖ ആരംഭിക്കുന്നത്. ഇന്ത്യയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്‌തെങ്കിലും സേവനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ഇതുവരെ നേടിയിട്ടില്ല. പരമ്പരാഗത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് ചെന്നെത്താന്‍ സാധിക്കാത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്റ്റാര്‍ ലിങ്ക് ഇന്ത്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ലൈസന്‍സ് കിട്ടിയാല്‍ ഡിസംബറോടെ ഇന്ത്യയില്‍ രണ്ട് ലക്ഷം കണക്ഷനുകള്‍ എത്തിക്കുമെന്നും കമ്പനി പറയുന്നു.

എന്നാല്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യ പോലുള്ള രാജ്യത്ത് ജനകീയമാവാന്‍ ഇനിയും സമയമെടുത്തേക്കും. അതിനുള്ള മുഖ്യകാരണം ഇതിന്റെ വില തന്നെയാണ്. 99 ഡോളറാണ് (7,425 രൂപ) സേവനം ബുക്ക് ചെയ്യുന്നതിനുള്ള നിരക്കായി ഇപ്പോള്‍ ഇടാക്കുന്നത്. എന്നാല്‍ ഇതിന് പുറമെ 499 ഡോളര്‍ (37,428) ഡിഷ് ആന്റിന്, റൂട്ടര്‍ ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ക്കായി നല്‍കേണ്ടിവരും. ഇന്ത്യയില്‍ എത്രയാണ് നിരക്ക് എന്നും ഇവിടുത്തെ പ്രവര്‍ത്തന മാതൃക ഏത് രീതിയിലായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള ബുക്കിങ് സ്വീകരിച്ചത് 99 ഡോളറിനാണ്.

ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷനെടുക്കുന്നത് ഒട്ടും ലാഭകരമല്ല. അതുകൊണ്ടു തന്നെ പ്രാരംഭവര്‍ഷങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനത്തിന് ജനകീയത ലഭിക്കാന്‍ സാധ്യത കുറവാണ്.

starlink dish
സ്റ്റാർലിങ്കിന്റെ ആന്റിന

നേട്ടങ്ങള്‍

  • ചെലവ് ലാഭിക്കാം: ബ്രോഡ്ബാന്‍ഡ് ശൃംഖല സ്ഥാപിക്കുന്നതിന് വേണ്ട കേബിളുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് ആവശ്യമായ വന്‍ ചെലവ് ലാഭിക്കാം.
  • കണക്ഷന്‍ പെട്ടെന്നെത്തും: കേബിള്‍ വലിക്കുന്നതിനും മറ്റും ആവശ്യമായ സമയം ലാഭിക്കാമെന്നതിനാല്‍ തന്നെ ആവശ്യക്കാര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനും ഉപകരണങ്ങള്‍ സ്ഥാപിക്കാനും വളരെ പെട്ടെന്ന് സാധിക്കും.
  • ലോകത്തെവിടെയും അതിവേഗ ഇന്റര്‍നെറ്റ്: ഭൂമിയില്‍ ഏത് മേഖലയിലും കണക്റ്റിവിറ്റി എത്തും. ധ്രുവപ്രദേശങ്ങള്‍, സമുദ്രങ്ങളിലെ എണ്ണക്കിണറുകള്‍ വന പ്രദേശങ്ങളിലെ ഫോറസ്റ്റ് ഓഫീസുകള്‍, പര്‍വതമേഖലകള്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ പാരിസ്ഥിതിക ആഘാതമില്ലാതെ തന്നെ ഇന്റര്‍നെറ്റ് എത്തിക്കാം.
  • ഒന്നിലധികം ഉപകരണങ്ങള്‍: സാധാരണ ബ്രോഡ്ബാന്‍ഡ് സേവനങ്ങളെ പോലെ തന്നെ ഏത് ഉപകരണത്തിലൂടെയും ഉപഗ്രഹ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവും.

Content Highlights: satellite internet starlink india space x elon musk

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented