അനിൽ ഉണ്ണികൃഷ്ണൻ
ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ സാംസങ് അവതരിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടാണ് നിയോണ്‍ (Neon). നിയോണിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ വംശജനായ പ്രണവ് മിസ്ട്രിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഒരു മലയാളിയുമുണ്ട്. കടവന്ത്ര നാഗാര്‍ജുന അപ്പാര്‍ട്മെന്‍സില്‍ ഡോ.ഉണ്ണിക്കൃഷ്ണന്റെയും സുജാത ഉണ്ണിക്കൃഷ്ണന്റെയും മകന് അനില്‍ ഉണ്ണികൃഷ്ണന്.
അങ്കമാലി ഫിസാറ്റില്‍ നിന്നും ബിടെക് നേടിയതിനു ശേഷം പെന്‍സില്‍വാനിയയിലെ കാര്‍നെഗി മെലന് യൂണിവേഴ്സിറ്റില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എംഎസ് കരസ്ഥമാക്കിയ അനില്‍, നിയോണ്‍ രൂപകകല്പന ചെയ്ത സാംസങ് സ്റ്റാര്‍ലാബ് റിസേര്‍ച് ടീമിലെ ഏക മലയാളി സാന്നിധ്യമാണ് .
കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യകൊണ്ട് നിര്‍മിച്ച വെര്‍ച്വല്‍ മനുഷ്യനാണ് നിയോണ്‍. റോബോട്ടുകളെ പോലെ ഒരു ഭൗതിക രൂപം ഇതിനില്ല. എന്നാല്‍ യഥാര്‍ഥ മനുഷ്യനെ പോലെ യുക്തിയോടെ സംസാരിക്കാനും ഇടപഴകാനും നിയോണിന് കഴിവുണ്ട്. ഇന്ത്യന്‍ ഭാഷകളില്‍ ഹിന്ദി മാത്രമാണ് നിയോണിന് ഇപ്പോള്‍ വഴങ്ങുക ടി.വി ആങ്കറിങ്, അഭിനയം, ബോഡിഗാര്‍ഡ്, രോഗീപരിചരണം തുടങ്ങിയ നിരവധി മേഖലകളില്‍ നിയോണ്‍ വിപ്ലവകരമായ സാന്നിധ്യം ഉറപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ലാസ് വെഗാസില്‍ നടക്കുന്ന ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ (സിഇഎസ്-2020) സാംസങ് അവതരിപ്പിച്ച നിയോണ്‍ ശാസ്ത്രലോകത്തിന്റെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. വിപ്ലവകരമായ മാറ്റങ്ങളുടെ തുടക്കമായാണ് നിയോണ്‍ വിശേഷിക്കപ്പെടുന്നത്. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രൊജക്ടുകളിലെ ഏറ്റവും പുതിയ ഘട്ടമാണ് സാംസങ് ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്.
അനില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ലക്ഷ്മി രവീന്ദ്രബാബു കാലിഫോര്‍ണിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധയായി ജോലിചെയ്യുകയാണ്.
Content Highlights: Samsung neon AI chatbots anil unnikrishnan malayali
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..