തലച്ചോറിനെ പോലെ പ്രവര്‍ത്തിക്കുന്ന മെമ്മറികാര്‍ഡ്; അമ്പരപ്പിക്കും പദ്ധതിയുമായി സാംസങ്‌


തലച്ചോറിലെ നാഢീഘടന പകര്‍ത്തിയെടുത്ത് ഒരു മെമ്മറി കാര്‍ഡിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് സാംസങ് എഞ്ചിനീയര്‍മാര്‍ വിഭാവനം ചെയ്യുന്ന സാങ്കേതികത

പ്രതീകാത്മക ചിത്രം | Photo: Gettyimages

നുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തന രീതി യന്ത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്ര സാങ്കേതിക ലോകം. ഇതില്‍ ഏറെ മുന്നേറ്റമുണ്ടാക്കുന്നൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സെമികണ്ടക്ടര്‍ നിര്‍മാണത്തിലെ മുന്‍നിരക്കാരായ സാംസങ്. തലച്ചോറിന്റെ പ്രവര്‍ത്തന രീതി അനുകരിക്കാന്‍ സാധിക്കുന്ന ന്യൂറോ മോര്‍ഫിക് ചിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങളില്‍ ഒരു പടി മുന്നേറിയിരിക്കുകയാണ് സാംസങ്.

തലച്ചോറിലെ നാഢീഘടന പകര്‍ത്തിയെടുത്ത് ഒരു മെമ്മറി കാര്‍ഡിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ് സാംസങ് എഞ്ചിനീയര്‍മാര്‍ വിഭാവനം ചെയ്യുന്ന സാങ്കേതികത. കോപ്പി-പേസ്റ്റ് ചെയ്യുക എന്നാണ് ഈ പ്രക്രിയയെ അവര്‍ വിശേഷിപ്പിക്കുന്നത.

സാംസങ് അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറുമായ ഡോന്‍ഹീ ഹാം, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ഹോങ്കുന്‍ പാര്‍ക്ക്, സാംസങ് എസ്ഡിഎസ് മേധാവിയും പ്രസിഡന്റുമായ സങ് വോ വാങ്, സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാനം സിഇഒയുമായ കിനാം കിം എന്നിവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച 'നൂറോമോര്‍ഫിക് ഇലക്ട്രോണിക്‌സ് ബേസ്ഡ് ഓണ്‍ കോപിയിങ് ആന്റ് പേസ്റ്റിങ് ദി ബ്രെയ്ന്‍' എന്ന പ്രബന്ധത്തിലാണ് തലച്ചോറിന്റെ ഘടന ഒരു ചിപ്പിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ പദ്ധതികള്‍ വിശദീകരിക്കുന്നത്.

ഡോന്‍ഹീ ഹാമും, ഹോങ്കുന്‍ പാര്‍ക്കും ചേര്‍ന്ന് വികസിപ്പിച്ച നാനോ ഇലക്ട്രോഡ് അരേ (nanoelectrode array) ഉപയോഗിച്ചാണ് തലച്ചോറിലെ അതി സങ്കീര്‍ണമായ നാഡീവ്യൂഹത്തിന്റെ ഘടന പകര്‍ത്തുക. ഇത് പിന്നീട് ഒരു മെമ്മറി കാര്‍ഡിലേക്ക് സന്നിവേശിപ്പിക്കും.

Neuromorphic Chips
ന്യൂറോ മോർഫിക് ചിപ്പ് (ഭാവനയിൽ) | Photo:news.samsung.com

ഇതുവഴി കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗം, എളുപ്പത്തില്‍ പഠിച്ചെടുക്കാനുള്ള കഴിവ്, സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരല്‍, സ്വയം തീരുമാനങ്ങളെടുക്കാനും അവബോധമുണ്ടാക്കാനുമുള്ള കഴിവ് തുടങ്ങി തലച്ചോറിന്റെ സവിശേഷമായ കമ്പ്യൂട്ടിങ് കഴിവുകളെ മെമ്മറി ചിപ്പില്‍ സൃഷ്ടിച്ചെടുക്കാനാവുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറിലെ നാഡീവ്യവസ്ഥയാണ്. ഈ നാഡീവ്യൂഹത്തെ മനസിലാക്കിയാല്‍ മാത്രമേ അതിനെ പഠിക്കുവാന്‍ സാധിക്കുകയുള്ളൂ.

1980 കളില്‍ തന്നെ ന്യൂറോ മോര്‍ഫിക് എഞ്ചിനീയറിങ് ലക്ഷ്യമിട്ടുള്ള പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനവും ഘടനയും ഒരു സിലിക്കണ്‍ ചിപ്പിലേക്ക് അതേപടി അനുകരിക്കുക എന്നതായിരുന്നു അതിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അത് ഏറെ പ്രയാസകരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുംവിധം നാഡീവ്യൂഹം എങ്ങനെയാണ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് ഇനിയും കൃത്യമായി കണ്ടെത്താനായിട്ടില്ല എന്നതാണ് വസ്തുത.

അതുകൊണ്ടുതന്നെ തലച്ചോറിനെ അതേപടി അനുകരിക്കാന്‍ ശ്രമിക്കുന്നതിന് പകരം തലച്ചോറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള രൂപകല്‍പനയാണ് ന്യൂറോമോര്‍ഫിക് എഞ്ചിനീയറിങിലൂടെ സാംസങ് ലക്ഷ്യമിടുന്നത്.

BRAIN
മനുഷ്യന്റെ തലച്ചോറിന്റെ മാതൃക | Photo: Gettyimages

തലച്ചോറിലെ സങ്കീര്‍ണമായ നാഡീ ശൃംഖലകളിലേക്ക് ഫലപ്രദമായി പ്രവേശിക്കാനും അതിലെ വൈദ്യുത സിഗ്നലുകളെ തിരിച്ചറിയാനും എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത നാനോ ഇലക്ട്രോഡ് അരേയ്ക്ക് സാധിക്കുമെന്ന് സാംസങ് പറയുന്നു. നാഢികള്‍ എവിടെയെല്ലാം പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നും അത് എത്രത്തോളം ദൃഢമാണെന്നുമുള്ള വിവരങ്ങള്‍ ഇത് ശേഖരിക്കും.

നാഡീവ്യൂഹത്തിന്റെ ഘടന ഈ രീതിയില്‍ മനസിലാക്കി അത് നമ്മള്‍ ദൈനംദിന ജീവിത്തില്‍ ഉപയോഗിച്ച് പരിചയിച്ച സോളിഡ് സ്‌റ്റേറ്റ് ഡ്രൈവിലേക്കോ (എസ്എസ്ഡി) പുതിയ തരം റെസിസ്റ്റീവ് റാണ്ടം ആക്‌സസ് മെമ്മറികളിലേക്കോ (ആര്‍ആര്‍എഎം) പകര്‍ത്തും. ഇതുവഴി പകര്‍ത്തിയെടുത്ത തലച്ചോറിന്റെ ന്യൂറോണ്‍ ഘടനയ്ക്കനുസരിച്ചുള്ള പ്രവര്‍ത്തന മികവ് ഈ ചിപ്പുകള്‍ക്ക് ലഭിക്കും.

ഇത് പക്ഷെ എഞ്ചിനീയര്‍മാര്‍ വിഭാവനം ചെയ്യുന്ന പദ്ധതിമാത്രമാണിപ്പോള്‍. യാഥാര്‍ത്ഥ്യമാകാന്‍ ഏറെ സമയമെടുക്കും. പക്ഷെ ഫലപ്രദമായാല്‍ അത് കംപ്യൂട്ടിങ് സാങ്കേതികവിദ്യയിലെ നാഴികക്കല്ലാകുന്ന കണ്ടെത്തലായി മാറുകയും ചെയ്യും.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022

Most Commented