'ഷറപ്പോവ പെങ്ങളേ.. ഈ പാപിയോടു പൊറുക്കണേ'; ഷറപ്പോവയുടെ എഫ്ബി പേജില്‍ മല്ലൂസിന്റെ മാപ്പ് പറയല്‍


മലയാളമറിയാത്ത തന്നെ ഒരിക്കൽ മലയാളത്തില്‍ ചീത്തവിളിച്ച മലയാളികളെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോള്‍ ഷറപ്പോവ അമ്പരക്കുന്നുണ്ടാവണം.

Photo: Gettyimages

ണ്ട് സച്ചിന്‍ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നിസ് താരം മരിയ ഷറപ്പോവയുടെ ഫെയ്‌സ്ബുക്കില്‍ കയറി പൊങ്കാലയിട്ടവരില്‍ പ്രമുഖരാണ് മലയാളികള്‍. അന്നത് വലിയ വാര്‍ത്തയായിരുന്നു. മലയാളികളുടെ കമന്റുകള്‍ കണ്ട് അന്ന് ഷറപ്പോവ അന്തം വിട്ടതായാണ് വിവരം.

ഇപ്പോഴിതാ ഷറപ്പോവയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വീണ്ടും മലയാളം നിറയുകയാണ്. ഷറപ്പോവ ഒടുവില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത് മുഴുവന്‍ മലയാളം കമന്റുകളാണ്. പലതും രണ്ട് വര്‍ഷം മുമ്പ് സച്ചിന്‍ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന് ചീത്തവിളിച്ചതിനും തെറിവിളിച്ചതിനും മാപ്പ് പറഞ്ഞും ക്ഷമാപണം നടത്തിയുമുള്ള കമന്റുകള്‍.

കര്‍ഷക സമരത്തെ പിന്തുണച്ച് വിദേശികളായ പ്രമുഖര്‍ പങ്കുവെച്ച ട്വീറ്റുകള്‍ക്ക് മറുപടിയെന്നോണം ഇന്ത്യ പ്രൊപ്പഗണ്ടയ്‌ക്കെതിരാണെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടെന്നുമെല്ലാം പറയുന്ന ക്യാമ്പയിനില്‍ പങ്കെടുത്ത ഇന്ത്യയില്‍ നിന്നുള്ള പ്രമുഖരില്‍ ഒരാളാണ് ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുൽക്കര്‍.

Looking into the future with Therabody All the BTS footage up on Instagram stories https://bit.ly/3tpgepw

Posted by Maria Sharapova on Tuesday, 2 February 2021

കര്‍ഷക സമരത്തെ പിന്തുണച്ചെത്തിയവരെ വിമര്‍ശിക്കുന്ന പോസ്റ്റ് സച്ചിന്‍ പങ്കുവെച്ചത് ഒരു വിഭാഗം ആരാധകരെ നിരാശരാക്കിയതാണ് അദ്ദേഹത്തിനെതിരെ പലരും തിരിയാന്‍ കാരണമായത്.

സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയായിരുന്നു ശരിയെന്ന് ഒരു വിഭാഗം പറഞ്ഞു. ഇത് പിന്നീട് ഒരു ട്രെന്‍ഡായി മാറുകയായിരുന്നു. അങ്ങനെയാണ് ഷറപ്പോവയോട് മാപ്പ് പറഞ്ഞുള്ള കമന്റുകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പെരുകിയത്.

മലയാളമറിയാത്ത തന്നെ ഒരിക്കൽ മലയാളത്തില്‍ ചീത്തവിളിച്ച മലയാളികളെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോള്‍ ഷറപ്പോവ അമ്പരക്കുന്നുണ്ടാവണം. എന്തായാലും സംഭവത്തില്‍ അവരുടെ പ്രതികരണം വന്നിട്ടില്ല.

Content Highlights: sachin tendulkar tweet maria sharapova malayalam comments

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented