നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ഡിവൈസ് ഒരു റോബോട്ട് ആയി പ്രവര്‍ത്തിച്ചെങ്കില്‍? അവനെ കൊണ്ട് പല ജോലികളും ചെയ്യിപ്പിക്കാമായിരുന്നു അല്ലെ? എങ്കിലിതാ നിങ്ങളുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണിനേയും ടാബ്ലെറ്റിനേയും റോബോട്ട് ആക്കി മാറ്റാനുള്ള ഒരു സാങ്കേതിക വിദ്യ. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കണ്‍സോള്‍ ടെക്‌നോ സോലൂഷന്‍സാണ് ഏറെ ഉപയോഗപ്രദമായ ഈ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയത്. 

റോബോ ടോം കാറ്റ് എന്ന് പരിട്ടിരിക്കുന്ന ഈ ചെറു റോബോട്ടിക് സാങ്കേതികവിദ്യ നമ്മുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ ഏറെ ലാഭകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ഇതെന്ന് കണ്‍സോള്‍ ടെക്‌നോസോല്യൂഷന്‍സ് എന്ന സ്റ്റാര്‍ട് അപ്പ് ഉടമ അരവിന്ദ് ജിഎസ് പറയുന്നു.

ഇ കൊമേഴ്‌സ് വെബ്‌സൈറ്റ്, ന്യൂസ് വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ ബുക്കിങ് വെബ്‌സൈറ്റ് തുടങ്ങി നമുക്കാവശ്യമായ വെബ്‌സൈറ്റുകള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് രൂപകല്‍പന ചെയ്ത് ഇന്റര്‍നെറ്റില്‍ ലൈവ് ആക്കി നിങ്ങളുടെ കയ്യില്‍ ഏല്‍പ്പിക്കാന്‍ റോബോ ടോം കാറ്റിന് സാധിക്കും. അതു ഏറ്റവും ചുരുങ്ങിയ ചിലവില്‍.

മാത്രമല്ല, ഹോട്ടല്‍, സ്‌കൂള്‍, ആശുപത്രി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായുള്ള മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാനും ഈ റോബോട്ടിന് നിമിഷങ്ങള്‍ക്കുള്ളില്‍ സാധിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ഒരു ആന്‍ഡ്രോയിഡ് ഡിവൈസിനുള്ളില്‍ വെച്ച് തന്നെ സാധിക്കും എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. 

സിനിമ, റെയില്‍വേ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായുള്ള ടിക്കറ്റ് ബുക്കിങ് ഈ റോബോട്ടിനെ മുന്‍കൂര്‍ ഏല്‍പ്പിച്ചാല്‍ മതി. കൃത്യസമയത്ത് റോബോട്ട് ടിക്കറ്റ് ബുക്ക് ചെയ്ത് തരും.

ഉദാഹരണമായി; നാളെ രാത്രിയിലെക്കു ഒരു  സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആവശ്യമായ (which film, number of seats, date, position payment details) ഇത്രയും കാര്യങ്ങള്‍ നിര്‍ദേശമായി നല്‍കിയാല്‍  മറ്റുള്ള പ്രവര്‍ത്തികള്‍ ഡിവൈസ് യാന്ത്രികമായി പ്രവര്‍ത്തിച്ചു  ആവശ്യപ്പെടുന്ന സമയത്തിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യും. ഓഫീസ് ജോലിക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാവുന്നതാണെന്നും കണ്‍സോള്‍ ടെക്‌നോ സോലൂഷന്‍സ് അവകാശപ്പെടുന്നു.

Aravind
അരവിന്ദ് ജിഎസ് 

പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ആന്‍ഡ്രോയിഡ് ഡിവൈസിനെ റോബോട്ട് ആക്കി മാറ്റുന്നത്. ഡിവൈസിന്റെ മറ്റ് ഉപയോഗങ്ങളെല്ലാം സാധിക്കുകയും ചെയ്യും. നിലവില്‍ ടെക്സ്റ്റ് ഫോര്‍മാറ്റിലാണ് ആപ്ലിക്കേഷനില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. മികച്ച ഇന്റര്‍നെറ്റ് സേവനവും ഇതിന് ആവശ്യമാണ്.

തിരുവനന്തപുരം പോത്തന്‍കോട്  കോലീകോഡ് സ്വദേശിയാണ് അരവിന്ദ് ജിഎസ്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന കണ്‍സോള്‍ ടെക്‌നോ സൊലൂഷന്‍സ് എന്ന സ്ഥാപനം സുഹൃത്തുമായി ചേര്‍ന്നാണ് അരവിന്ദ് ആരംഭിച്ചത്.