തിരുവനന്തപുരം: ആള്‍ത്തുള വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് എന്ന റോബോട്ട് ഇനി ടാറ്റ നിര്‍മിക്കും. റോബോട്ടിന്റെ വന്‍തോതിലുള്ള നിര്‍മാണത്തിന് കേരള സ്റ്റാര്‍ട്ടപ്പ്മിഷന്റെ മേല്‍നോട്ടത്തിലുള്ള ജെന്റോബോട്ടിക്സ് ഇന്നവേഷന്സും ടാറ്റാ മോട്ടോഴ്സിന്റെ സഹസ്ഥാപനമായ ടാറ്റാ ബ്രബോയും ധാരണയായി.
ആള്‍ത്തുളകള്‍ വൃത്തിയാക്കാന്‍ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച സ്ഥാപനമാണ് ജെന്റോബോട്ടിക്സ്. സാമൂഹിക പ്രശ്നങ്ങള്‍ക്ക് റോബോട്ടിക്സിലൂടെ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2015-ലാണ് തിരുവനന്തപുരം ആസ്ഥാനമായി ജെന്റോബോട്ടിക്സ് സ്ഥാപിച്ചത്. ആള്‍ത്തുളകള്‍ വൃത്തിയാക്കാന്‍ മനുഷ്യരെ ഉപയോഗിക്കുന്ന രീതി 2020-ഓടെ ഇന്ത്യയില്‍ അവസാനിപ്പിക്കാനാണ് സ്ഥാപനം ഊന്നല്‍ നല്‍കുന്നത്. ഇതിനായി 'മിഷന്റോബോഹോള്‍' എന്ന ദൗത്യവുമായി മുന്നോട്ടുപോകുകയാണ് ജെന്റോബോട്ടിക്സ്.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ റോബോട്ട് ഉത്പാദക കമ്പനിയായ ടാറ്റാ ബ്രബോയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബ്രബോ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ ലിമിറ്റഡ്.
Content Highlights : Robotics, Manhole cleaning Robot
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..