റാന്‍സംവെയര്‍ ആക്രമണം; ജോഹന്നാസ്ബര്‍ഗില്‍ കറന്റ് പോയി, നാട്ടുകാര്‍ വലഞ്ഞു


ദക്ഷിണാഫ്രിക്കയിലെ മുന്‍നിര വൈദ്യുതി വിതരണക്കാരായ സിറ്റി പവറാണ് തങ്ങളുടെ ഐടി സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതായി വ്യാഴാഴ്ച അറിയിച്ചത്.

സൈബര്‍ സുരക്ഷ ശക്തമാക്കിയില്ലെങ്കില്‍ ഭാവിയില്‍ നമ്മുടെ നാടും നേരിട്ടേക്കാവുന്ന വെല്ലുവിളിയാണ് സൈബര്‍ ആക്രമണങ്ങള്‍. പണം ആവശ്യപ്പെട്ടുള്ള റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ലോകത്തെ വിറപ്പിച്ച വാര്‍ത്തകള്‍ നമ്മള്‍ കേട്ടതാണ്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടു.

ദക്ഷിണാഫ്രിക്കയിലെ മുന്‍നിര വൈദ്യുതി വിതരണക്കാരായ സിറ്റി പവറാണ് തങ്ങളുടെ ഐടി സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതായി വ്യാഴാഴ്ച അറിയിച്ചത്.

ഞങ്ങളുടെ എല്ലാ ഡാറ്റാബേസുകളും ആപ്ലിക്കേഷനുകളും, നെറ്റ് വര്‍ക്കും വൈറസ് എന്‍ക്രിപ്റ്റ് ചെയ്തുവെന്ന് കമ്പനി ട്വീറ്റ് ചെയ്തു.

സിറ്റി പവറിന്റെ വെബ്‌സൈറ്റ് ഓഫ്‌ലൈനിലാണ്. പ്രീപെയ്ഡായി വൈദ്യുതി കണക്ഷന്‍ വാങ്ങുന്നതിനുള്ള സേവനങ്ങള്‍ ഇതോടെ മുടങ്ങി. ലക്ഷക്കണക്കിനാളുകളെ റാന്‍സംവെയര്‍ അറ്റാക്ക് ബാധിച്ചിട്ടുണ്ട് എന്നും സിറ്റി പവര്‍ അധികൃതര്‍ പറഞ്ഞു.

മാല്‍വെയര്‍ ഉപയോഗിച്ച് കംപ്യൂട്ടര്‍ ഉപകരണങ്ങളും കംപ്യൂട്ടര്‍ ശൃംഖലയും എന്‍ക്രിപ്ഷനിലൂടെ ലോക്ക് ചെയ്യുന്ന സൈബര്‍ ആക്രമണമാണ് റാന്‍സംവെയര്‍. ഈ ആക്രമണം നടത്തുന്നവര്‍ പണവും ആവശ്യപ്പെടും. പണം തന്നാലെ എന്‍ക്രിപ്ഷന്‍ ഒഴിവാക്കി ഉപകരണങ്ങളും ഡേറ്റയും തിരികെ നല്‍കു എന്നാണ് റാന്‍സംവെയര്‍ ഹാക്കര്‍മാരുടെ ഭീഷണി.

സിറ്റി പവര്‍ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്തവരും പണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പണം നല്‍കിയാല്‍ എന്‍ക്രിപ്ഷന്‍ പിന്‍വലിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല.

ഐടി സംവിധാനങ്ങളില്‍ ചിലത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വെബ്‌സൈറ്റ് തിരികെ കിട്ടിയിട്ടില്ല. പകരം വെബ്‌സൈറ്റ് ഉപയോഗിച്ച് സേവനങ്ങള്‍ തുടരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സിറ്റി പവര്‍ പറഞ്ഞു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും സിറ്റി പവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Ransomware attacks johannesburg electricity supply systems

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


petrol pump

1 min

കേന്ദ്രം നികുതി കുറച്ചു: പെട്രോളിനും ഡീസലിനും വിലകുറയും; പാചകവാതക സബ്‌സിഡി പുനഃസ്ഥാപിക്കും

May 21, 2022

More from this section




Most Commented