ഗൂഗിളിന്റെ ക്ലൗഡ് അധിഷ്ടിത ഗെയിമിങ് പ്ലാറ്റ്‌ഫോമായ സ്റ്റേഡിയയില്‍ ജനപ്രിയ ഗെയിമായ പബ്ജിയും എത്തി.  ഈ വര്‍ഷം തന്നെ പുതിയ ഇഎ ഗെയിമുകള്‍ അവതരിപ്പിക്കുമെന്നും ഗൂഗിള്‍ ഉറപ്പ് നല്‍കി. ഗൂഗിള്‍ സ്റ്റേഡിയ പ്രോ അംഗങ്ങള്‍ക്ക് പബ്ജി സൗജന്യമായി കളിക്കാം. 

പുതിയ കോള്‍ഡ് ഫ്രണ്ട് സീസണ്‍ പാസും ലഭിക്കും. സ്റ്റേഡിയയുടെ സൗജന്യ അംഗങ്ങള്‍ക്ക് 29.99 ഡോളറിന്  ഗെയിം വാങ്ങാം. സീസണ്‍ പാസിന് 39.99 ഡോളറാണ് വില. 

പബ്ജിയ്ക്ക് പിന്നാലെ ഈ വര്‍ഷം അവസാനത്തോടെ ഇഎ(EA) യുമായി സഹകരിച്ച് സ്റ്റാര്‍വാര്‍സ് ജെഡി: ഫാളന്‍ ഓര്‍ഡര്‍, മഡ്ഡെന്‍ എന്‍എഫ്എല്‍, ഫിഫ എന്നിവയും സ്റ്റേഡിയയിലേക്ക് കൊണ്ടുവരും. ഇത് സംബന്ധിച്ച കൃത്യമായൊരു തീയതി ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.

സ്റ്റേഡിയ പ്രോ അംഗങ്ങള്‍ക്ക് വേണ്ടി മള്‍ടി പ്ലെയര്‍ ഗെയിമായ ക്രൈയ്റ്റ എന്ന ഗെയിമും  കൊണ്ടുവരാന്‍ ഗൂഗിളിന് പദ്ധതിയുണ്ട്. ഗെറ്റ് പാക്ക്ഡ് എന്ന ഗെയിമും സ്റ്റേഡിയയില്‍ കൊണ്ടുവന്നിട്ടുണ്ട്. 

Content Highlights: Google stadia gets pubg, player unknown battleground