നപ്രിയ മൊബൈല്‍ഫോണ്‍ വീഡിയോ ഗെയിം ആയ പബ്ജി മൊബൈലിന്റെ ഏഴാം സീസണ്‍ മേയ് 17ന് എത്തും. മിസ്റ്റര്‍ ഗോസ്റ്റ് ഗെയിമിങ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതിന്റെ ഭാഗമായി മേയ് 16ന് പബ്ജി സെര്‍വര്‍ നിശ്ചലമാക്കുമെന്നും പബ്ജിയുടെ 0.12.5 പതിപ്പിലാണ് സീസണ്‍ 7 ഉള്‍പ്പെടുത്തുക എന്നും ഗോസ്റ്റ് ഗെയിമിങ് പറയുന്നു. അപ്‌ഡേറ്റ് പൂര്‍ത്തിയായതിന് ശേഷമേ സെര്‍വര്‍ പൂര്‍വസ്ഥിതിയിലാവൂ.

പബ്ജി സീസണ്‍ 7 റോയേല്‍ പാസിനുള്ള രജിസ്‌ട്രേഷന്‍ മേയ് 18 നാണ് ആരംഭിക്കുക. പുതിയ സ്‌കിന്‍, ആയുധങ്ങള്‍ എന്നിവ സീസണ്‍ 7ല്‍ ഉള്‍പ്പെടുത്തും. 

പ്രതീക്ഷിക്കുന്ന സവിശേഷകതകള്‍

പബ്ജി സീസണ്‍ 7 റോയേല്‍ പാസില്‍ എലൈറ്റ് അപ്‌ഗ്രേഡിന് 600 യുസി ആണ് വില. എലൈറ്റ് പ്ലസ് അപ്‌ഗ്രേഡിന് 1800 യുസിയും. ഈ പാസുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് 100 പിആര്‍ പോയിന്റുകള്‍ ലഭിക്കും. ഇവര്‍ക്ക് റോയേല്‍ പാസ് ലെവല്‍ 100 പിന്നിട്ടാല്‍ പബ്ജിയിലെ വൈവിധ്യങ്ങളായ വസ്ത്രശേഖരം ഉപയോഗിക്കാനാവും. 

സ്‌കോര്‍പിയന്‍ എന്ന പുതിയ ആയുധമാണ് 012.5 പതിപ്പിന്റെ മറ്റൊരു സവിശേഷത. പുതിയ അവതാര്‍ ഫ്രെയിമുകള്‍, അവതാര്‍ കസ്റ്റമൈസേഷന്‍, ഫ്‌ളൈറ്റ് ട്രയല്‍ റിവാര്‍ഡ്, പാരച്യൂുട്ട് ട്രയല്‍ റിവാര്‍ഡ്, ആയുധങ്ങള്‍ക്കും ഹെല്‍മെറ്റുകള്‍ക്കും പുതിയ സ്‌കിന്‍ എന്നിവയും ലഭ്യമാവും. 

പബ്ജി സീസണ്‍ 7 ല്‍ ഒമ്പത് വസ്ത്രങ്ങള്‍ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ രണ്ട് പാന്‍ സ്‌കിന്നുകള്‍, രണ്ട് പാരച്യൂട്ട് സ്‌കിന്‍, രണ്ട് ബാക്ക് പാക്ക് സ്‌കിന്‍, വിമാനത്തിന് ഒരു സ്‌കിന്‍, ഹെല്‍മെറ്റിന് ഒരു സ്‌കിന്‍, രണ്ട് കാര്‍ സ്‌കിന്‍, അഞ്ച് പുതിയ ഗണ്‍ സ്‌കിന്‍ എന്നിവ പുതിയ സീസണില്‍ ചേര്‍ക്കപ്പെടും എന്നും വിവരമുണ്ട്.

Content Highlights: pubg mobile season 7