ആകര്‍ഷകമായ പുതിയ ഫീച്ചറുകളുമായി പബ്ജി മൊബൈലില്‍ സീസണ്‍ 12 ആരംഭിച്ചു. വി0.17.0 അപ്‌ഡേറ്റില്‍ ഹാര്‍ഡ്‌കോര്‍ മോഡ് തിരിച്ചുവന്നിട്ടുണ്ട്. ഇത് കൂടാതെ മീറാമര്‍ മാപ്പില്‍ മണല്‍ക്കാറ്റ് ഇഫക്ട്, വിന്‍94 റൈഫിളിന് വേണ്ടി 2.7x സ്‌കോപ്പ്, ചീയര്‍പാര്‍ക്ക് എന്നിവയും പുതിയ അപ്‌ഡേറ്റിന്റെ സവിശേഷതകളാണ്.
പുതിയ അപ്‌ഡേറ്റ് ഇതിനോടകം പ്ലേ സ്റ്റോറില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. മെയ് 13 ന് മുമ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഒരു റേഡിയോ, 2888 ബിപി, മൂന്ന് ലഫ്റ്റനന്റ് പാര്‍സെക് ബാക്ക്പാക്ക് എന്നിവ ലഭിക്കും.
മണല്‍ക്കാറ്റ് കൂടാതെ മിറാമര്‍ മാപ്പില്‍ ഗോള്‍ഡന്‍ മീറാഡോ എന്ന പുതിയ വാഹനവും ചേര്‍ത്തിട്ടുണ്ട്. പെയ്ന്‍ കില്ലറുകള്‍ക്കും എനര്‍ജി ഡ്രിങ്കിനുമായി വെന്‍ഡിങ് മെഷീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാന്‍ഹോക്കില്‍ ജംഗിള്‍ അഡ്വഞ്ചര്‍ മോഡ് ലഭിക്കും. ഇതുവഴി മാപ്പില്‍ പുതിയ ഫീച്ചറുകളും ചലഞ്ചുകളും ലഭിക്കും. റോയേല്‍ പാസ് സീസണ്‍ 13 ടോയ് പ്ലേഗ്രൗണ്ട് പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പുതിയ അപ്‌ഡേറ്റിലെ രസകരമായ മറ്റൊരു ഫീച്ചര്‍ ചീയര്‍ പാര്‍ക്ക് ആണ്.
ഇത് കളിക്കാര്‍ക്ക് ഒത്തുകൂടാനുള്ള ഒരു ഇടമാണ്. ഒരേസമയം 20 പേര്‍ക്ക് ചിയര്‍പാര്‍ക്കിലേക്ക് പ്രവേശനം കിട്ടും.
അടിസ്ഥാനപരമായ ആയുധ പരിശീലനങ്ങള്‍ നടത്താനും ഈ 20 കളിക്കാരുമായി സംസാരിച്ച് സുഹൃത്തുക്കളെ ഉണ്ടാക്കാനും ഈ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗെയിം കളിക്കാനും സാധിക്കും. ഇതിനായി മറ്റ് കളിക്കാരുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. അവരുമായി നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാം. സുഹൃത്തുക്കളായി ചേര്‍ക്കാം.
ഗെയിമിന് മുമ്പ് തന്നെ അപരിതരായ ആളുകളെ പരിചയപ്പെടാം എന്നുള്ളതാണ് ചിയര്‍പാര്‍ക്കിന്റെ സവിശേഷത. സൗഹൃദ വലയം വലുതാക്കാന്‍ കഴിയുന്ന സോഷ്യല്‍ മീഡിയ എന്നനിലയിലേക്കും ഇതുവഴി പബ്ജി മൊബൈല്‍ മാറുന്നു.
സുഹൃത്തുക്കളുമായി ചേര്‍ത്ത് ചിക്കന്‍ ചുട്ടെടുക്കാം. ഹണ്ട് ഗെയിം, ഷൂട്ടിങ് റേഞ്ച് പോലുള്ള ആക്റ്റിവിറ്റികളും ചീയര്‍ പാര്‍ക്കിലുണ്ട്.
ബ്ലൂഹോള്‍ എന്ന പുതിയ ഫീച്ചര്‍ വഴി. പ്ലേ സോണ്‍ ചുരുങ്ങുന്നത് എവിടേക്കാണ് എന്നതിന്റെ കൃത്യമായ ധാരണ കളിക്കാര്‍ക്ക് ലഭിക്കും. ഇറാംഗല്‍ മാപ്പിലാണ് ഈ ബ്ലൂഹോള്‍ മോഡ് ഉള്ളത്. ഇതില്‍ ഇന്നര്‍സോണ്‍, ഔട്ടര്‍സോണ്‍ എന്നിങ്ങനെ രണ്ട് സോണുകള്‍ ഉണ്ടാവും. ഇന്നര്‍സോണ്‍ അടുത്ത പ്ലേസോണ്‍ ആയിരിക്കും. എന്നാല്‍ ഔട്ടര്‍സോണ്‍ നിലനില്‍ക്കുന്ന സമയത്ത് ഇന്നര്‍ സോണിലേക്ക് പോയാല്‍ ഹെല്‍ത്ത് നഷ്ടപ്പെടും. എന്നാല്‍ സോണ്‍ ചുരുങ്ങിത്തുടങ്ങിക്കഴിഞ്ഞാല്‍ ഇന്നര്‍സോണിലേക്ക് പോവാം.
പുതിയ ഫീച്ചറുകള്‍ക്കൊപ്പം തന്നെ ചീറ്റര്‍ ഗെയിമര്‍മാരെ തുരത്താനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരികയും സാങ്കേതിക പിഴവുകള്‍ പരിഗരിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: pubg mobile new update sandstorm cheer park new features bug fixes