ബ്ജി മൊബൈല്‍ ലൈറ്റ് വേര്‍ഷന് മാത്രമായി ഗോള്‍ഡന്‍ വുഡ്‌സ് മാപ്പ്. അടുത്തിടെയാണ് പബ്ജി മൊബൈല്‍ ലൈറ്റിന്റെ 0.14.1 അപ്‌ഡേറ്റ് ഉപയോക്താക്കളില്‍ എത്തിയത്. പുതിയ ഗെയിമിങ് മോഡും പുതിയ വാഹനവും ഇതിലുണ്ട്. 

പബ്ജി മൊബൈല്‍ ലൈറ്റ് പതിപ്പില്‍ മാത്രമാണ് ഗോള്‍ഡന്‍ വുഡ്‌സ് മാപ്പ് ഉള്ളത്. ചെറിയ മരങ്ങള്‍ നിറഞ്ഞ ചെറു നഗരമാണിത്. ഇറംഗല്‍ മാപ്പിന്റേയും സാന്‍ഹോക്കിന്റേയും സമ്മിശ്ര രൂപമെന്ന് തോന്നാം. 

ആര്‍പിജി -7 ഉപയോഗിച്ചുള്ള ഫയര്‍ ഫൈറ്റ് വാര്‍ എന്ന ഗെയിമിങ് മോഡ് ആണ് പുതിയ അപ്‌ഡേറ്റിന്റെ ഒരു പ്രത്യേകത. ഇത് കൂടാതെ യുഎസെഡ് ഫോര്‍ വീലര്‍ വാഹനവും പിപി-19 സബ്-മെഷീന്‍ ഗണ്‍, ക്യൂബിഎസ്, ക്യുബിയു ഡിഎംആര്‍ റൈഫിള്‍ എന്നിവയും പബ്ജി മൊബൈല്‍ ലൈറ്റിലുണ്ട്. പബ്ജി മൊബൈല്‍ ലൈറ്റിലുണ്ടായിരുന്ന ചില സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്. 

ഇത് കൂടാതെ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് മാസ്‌ക്, ജാക്കറ്റ്, പാന്റ്‌സ്, ഷൂ, ബ്ലാക്ക് മാഗ്മ പാരച്യൂട്ട് ഉള്‍പ്പടെയുള്ളവ സൗജന്യമായി ലഭിക്കും.

Content Highlights: PUBG MOBILE lite got new golden woods map