ചതിയന്മാരോട് പൊറുക്കാന്‍ പബ്ജി തയ്യാറല്ല. ഏറെ നാളുകളായി ഈ ജനപ്രിയ കളിയുടെ രസം കെടുത്തുന്നതില്‍ ചതിയന്മാരായ കളിക്കാര്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ പബ്ജി അടുത്തിടെ അവതരിപ്പിച്ച സ്‌പെക്ടേറ്റ് ഫീച്ചര്‍ ചതിയന്മാരായ കളിക്കാര്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാരണം ഒരോ കളിക്കാരുടെയും കളി മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും. അവര്‍ എന്തെങ്കിലും കൃത്രിമം കാണിക്കുന്നുണ്ടോ എന്ന് മറ്റ് കളിക്കാര്‍ക്ക് ഇതുവഴി അറിയാന്‍ സാധിക്കും. കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
ചതിയന്മാരായ കളിക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇപ്പോള്‍ പബ്ജി മൊബൈല്‍.
ഓഗസ്റ്റ് 20 മുതല്‍ 27 വരെ ഏഴ് ദിവസത്തിനുള്ളില്‍ 20 ലക്ഷം ചതിയന്മാരായ കളിക്കാരുടെ അക്കൗണ്ടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നു. 15 ലക്ഷം ഉപകരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
നിരോധിക്കപ്പെട്ടവരില്‍ 32 ശതമാനം പേരും എക്‌സ് റേ വിഷന്‍ ഉപയോഗിച്ചവരാണ്. 27 ശതമാനം പേര്‍ ഓട്ടോ എയിം ഉപയോഗിച്ചതിനാണ് നിരോധിക്കപ്പെട്ടത്. 12 ശതമാനം പേര്‍ വേഗതയില്‍ കൃത്രിമം കാണിച്ചതിനും നിരോധിക്കപ്പെട്ടു. 22 ശതമാനം പേരെ നിരോധിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
എത്ര കാലത്തേക്കാണ് ഇവരെ വിലക്കിയിരിക്കുന്നത് എന്ന് പബ്ജി മൊബൈല്‍ വ്യക്തമാക്കിയിട്ടില്ല.
അടുത്തിടെയാണ് പബ്ജി 1.0 അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. ഫ്രെയിം റേറ്റ് 36 ശതമാനം മെച്ചപ്പെടുത്തിയും. ലാഗ് വരുന്നത് 76 ശതമാനം പരിമിതപ്പെടുത്തിയുമാണ് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്.
Content Highlights: pubg mobile announced it banned 20 lach cheaters within one weeks
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..