ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ വണ്‍പ്ലസ് ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതായി ആരോപണം. വണ്‍പ്ലസ് 6, വണ്‍പ്ലസ് 6 ടി സ്മാര്‍ട്ഫോണുകളില്‍ അടുത്തിടെ അവതരിപ്പിച്ച ഓപ്പണ്‍ ബീറ്റാ സോഫ്റ്റ് വെയറിലാണ് ഇങ്ങനെ ഒരു സുരക്ഷാ വീഴ്ചയുള്ളതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ടെന്‍സെന്റിന്റെ പിന്തുണയോടെ ഫോണിലെ ഫയല്‍ മാനേജറില്‍ കൊണ്ടുവന്ന ക്ലീന്‍ അപ്പ് ഫീച്ചറാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ വിദേശത്തേക്ക് അയക്കുന്നത് എന്ന് വണ്‍പ്ലസിന്റെ റെഡ്ഡിറ്റ് കൂട്ടായ്മയില്‍ ഉപയോക്താക്കള്‍ ആരോപിക്കുന്നു. അനാവശ്യമായി ഈ സോഫ്റ്റ് വെയര്‍ ഫോണില്‍ ഉള്‍പ്പെടുത്തിയതിനേയും ഉപയോക്താക്കള്‍ വിമര്‍ശിക്കുന്നുണ്ട്.
ഇന്ത്യയിലെ വണ്‍പ്ലസ് 6 ഫോണുകളിലെ ഓക്സിജന്‍ ഓഎസ് ഓപ്പണ്‍ ബീറ്റാ 17 ലെയും വണ്‍പ്ലസ് 6ടി ഫോണുകളിലെ ഓക്സിജന്‍ ഓപ്പണ്‍ ബീറ്റാ 9 ലെയും ഫയല്‍ മാനേജറിലാണ് ടെന്‍സെന്റിന്റെ സഹായത്തോടെ വണ്‍പ്ലസ് ഒരു ഇന്റലിജന്റ് ക്ലീനപ്പ് ഫീച്ചര്‍ ചേര്‍ത്തത്. ഫയല്മാനേജറിന്റെ അപ്ഡേറ്റ് ചെയ്ത പ്രൈവസി വ്യവസ്ഥകളില്‍ ആവശ്യമുള്ള വിവരങ്ങള്‍ ടെന്‍സെന്റിന്റെ സിംഗപൂരിലുള്ള സെര്‍വറിലേക്ക് അയക്കുമെന്ന് പറയുന്നുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
ആന്‍ഡ്രോയിഡ് പതിപ്പ് ഏതാണ്, ഭാഷ, പ്രദേശം, ഹാര്‍ഡ് വെയര്‍ മോഡല്‍, ആപ്പ് ഉപയോഗ വിവരങ്ങള്‍ പോലുള്ള വിവരങ്ങളാണ് ഇങ്ങനെ അയക്കുന്നത്.
നിലവില്‍ ഈ ഫീച്ചര്‍ ഇന്ത്യയില്‍ മാത്രമാണുള്ളത്. ഇത് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്ന് വ്യക്തമല്ല.
Content Highlights: OnePlus's Tencent-Powered Cleanup Feature sending data to singapore, oneplus 6, onepluis 6t
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..