'തല'വര മാറ്റാൻ കാൾ പെയ്; ആപ്പിളിനൊത്ത എതിരാളിയോ 'നതിങ്' ?


സന്ദീപ് എം.എസ്

കാൾ പെയ് എന്ന സംരംഭകന്റെ വ്യവസായ തന്ത്രങ്ങൾ സാങ്കേതികതയിൽ പ്രതിഫലിക്കാൻ തുടങ്ങുന്നതെയുള്ളൂ എന്ന് സാരം

TECH PLUS

നതിങ് | പ്രതീകാത്മക ചിത്രം : ദിലീപ് ടി.ജി

ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളിലും പുതുമ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ധാരാളം ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ഒരു പക്ഷെ പുതുമ നിലനിർത്താൻ പലർക്കും സാധിച്ചേക്കാം, എന്നാൽ അതിനോടൊപ്പം തങ്ങളുടെ ഉപയോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പുതുമ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഒരു കമ്പനി തുടങ്ങിയാൽ എങ്ങനെയിരിക്കും..? കമ്പനിയുടെ പേരുമുതൽ നിർമിക്കുന്ന ഓരോ ഉത്പന്നങ്ങളുടെ പേരിലും രൂപകൽപ്പനയിലും വരെ വ്യത്യസ്തത കൊണ്ടുവന്ന കമ്പനിയാണ് നതിങ്.

നതിങ് എന്ന കമ്പനി നമ്മളിൽ കുറച്ചു പേർക്കെങ്കിലും സുപരിചിതമാണ്. പേരിൽ 'ഒന്നുമില്ല' എന്നാണെങ്കിലും അത്ര ചില്ലറക്കാരല്ല നതിങ് എന്നാണ് കമ്പനി സ്ഥാപിതമായി ഈ ചുരുങ്ങിയ കാലയളവിൽ മനസ്സിലാകുന്നത്. ഇതുവരെ നിർമിച്ചു പുറത്തിറക്കിയത് ഒരേ ഒരു ഉപകരണം. പിന്നണിയിൽ ഒരു ബുദ്ധിശാലിയുടെ ചടുലമായ കരുനീക്കങ്ങൾ നടക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. അതികായന്മാർ വാഴുന്ന സ്മാർട്ഫോൺ വ്യവസായത്തിൽ നതിങ്ങിന്റെ സ്ഥാനം എവിടെ ആയിരിക്കും എന്നതിലാണ് ആകാംഷ. കമ്പനി പോലെ തന്നെ പ്രാമുഖ്യം അർഹിക്കുന്ന വ്യക്തിയാണ് കമ്പനിയുടെ സ്ഥാപകനായ കാൾ പെയ്.

ആരാണ് കാൾ പെയ് ?

കാൾ പെയ് | instagram.com/getpeid

ഒരു സ്വീഡിഷ് സംരംഭകൻ ആണ് കാൾ പെയ്. 2008 ൽ ബാച്ചിലർ ഓഫ് സയൻസ് വിഷയത്തിൽ ബിരുദത്തിന് ചേർന്നെങ്കിലും 2011 ൽ തന്റെ ഇഷ്ട മേഖലയായ ചൈനീസ് സ്മാർട്ട്ഫോൺ ശൃംഖലയിൽ ജോലി ചെയ്യുന്നതിനായി പഠിത്തം ഉപേക്ഷിച്ചു. നോക്കിയ കമ്പനിയിലൂടെയാണ് സ്മാർട്ഫോൺ രംഗത്തെ ജോലിയിലേക്കുള്ള പ്രവേശനം. പിന്നീട് അദ്ദേഹം ഓപ്പോ എന്ന ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളുടെ അന്താരാഷ്ട്ര മാർക്കറ്റിങ് മാനേജർ ആയി സേവനമനുഷ്ടിച്ചു. അവിടെ നിന്ന് പീറ്റ് ലൂവുമായി മെനഞ്ഞെടുത്ത സൗഹൃദമാണ് 2013 ഡിസംബറിൽ വൺപ്ലസ് എന്ന വൻകിട കമ്പനി സ്ഥാപിക്കുന്നതിലേക്ക് എത്തിച്ചേർന്നത്. 'ഫ്ലാഗ്ഷിപ്പ് കില്ലർ' എന്ന ടാഗ് ലൈനിൽ ഇറങ്ങിയ വൺപ്ലസ് ഫോണുകൾക്ക് പ്രതീക്ഷിച്ചതിലുമപ്പുറമുള്ള ജനപ്രീതിയാണ് ലഭിച്ചത്.

2014 ൽ വൺപ്ലസ് വൺ എന്ന പേരിൽ വിപണിയിലെത്തിയ കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോൺ ഏതാണ്ട് ഒരു ദശലക്ഷം യൂണിറ്റുകളാണ് വിപണിയിൽ വിറ്റഴിഞ്ഞത്. പിന്നീട് ഹെഡ് ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങളുടെ ഒരു നീണ്ട നിരതന്നെ കമ്പനി കെട്ടിപ്പടുത്തു. വൺപ്ലസ് എന്ന കമ്പനിയെ ആഗോള വിപണിയിലെ പ്രമുഖരിൽ ഒന്നാക്കി വളർത്തിയ കാൾ പെയ് 2020 സെപ്റ്റംബറിൽ കമ്പനിയിലെ ഔദ്യോഗിക പദവികൾ രാജിവെച്ചൊഴിയുന്നതായി പ്രഖ്യാപിച്ചു. വൺപ്ലസ് ആരാധകരിൽ ഇതൊരു അമ്പരപ്പ് തന്നെയാണ് ഉണ്ടാക്കിയത്. എന്നാൽ വൺപ്ലസിന്റെ വളർച്ചക്കനുസൃതമായി കമ്പനിക്കുള്ളിലുണ്ടായ ഗതിമാറ്റങ്ങളിൽ കാൾ പെയ് സന്തുഷ്ടനായിരുന്നില്ല എന്നതായിരുന്നു അന്നുയർന്ന കിംവദന്തികൾ. കൂടാതെ പുതിയ ഏതോ സംരംഭത്തിന്റെ തുടക്കത്തിനാണ് കാൾ കമ്പനി വിടുന്നതെന്നുമുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും നിലനിന്നിരുന്നു.

നതിങ് എന്ന കമ്പനിയുടെ പിറവി

2021 ഫെബ്രുവരി 25 നാണ്‌ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നതിങ് എന്ന നതിങ് ടെക്നോളജി ലിമിറ്റഡ് കമ്പനി സ്ഥാപിക്കപ്പെടുന്നത്.

പുതുമയുള്ളതും എന്നാൽ വിപണിയിലുള്ള മറ്റു പ്രധാന എതിരാളികളുമായി കിടപിടിക്കുന്ന തരത്തിലുമുള്ള ഉൽപ്പനങ്ങൾ നിർമിക്കുക എന്ന കാൾ പെയുടെ ആശയമാണ് നതിങ് എന്ന കമ്പനിയുടെ രൂപകൽപ്പനയിലേക്ക് നയിച്ചത്. ഒരു പുതിയ കമ്പനി എന്ന നിലയിൽ നിക്ഷേപക പങ്കാളിത്തം കമ്പനിക്ക് അനിവാര്യമായിരുന്നു. അതിനായി സാധാരക്കാരന് വരെ പങ്കാളിയാകാൻ സാധിക്കുന്ന കമ്യൂണിറ്റി നിക്ഷേപം ( കമ്മ്യൂണിറ്റി ഇൻവെസ്റ്റ്മെന്റ് ) എന്ന ആശയം കമ്പനി അവതരിപ്പിച്ചു. 18 വയസ്സിനു മുകളിൽ പ്രായമായ ആർക്കും കമ്യൂണിറ്റി നിക്ഷേപങ്ങളിൽ പങ്കാളികളാകാമായിരുന്നു. നിക്ഷേപകർ കുറഞ്ഞത് 51.3 ഡോളർ (ഏകദേശം 3,875 രൂപ ) നിക്ഷേപം നടത്തേണ്ടതുണ്ട്. രണ്ട് ഘട്ടങ്ങളായി നടന്ന കമ്യൂണിറ്റി നിക്ഷേപം റെക്കോർഡുകൾ തകർത്തെറിഞ്ഞതായാണ് കമ്പനി തന്നെ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉടമകളെ പോലും ഞെട്ടിച്ചുകൊണ്ട് ഏകദേശം 1.5 മില്യൺ ഡോളർ ( 11.7 കോടി രൂപ ) വെറും 54 സെക്കൻഡുകൾക്കുള്ളിൽ തന്നെ സമാഹരിക്കാൻ കമ്പനിക്ക് സാധിച്ചു.

ഏകദേശം 10 മില്യൺ ഡോളറായിരുന്നു രണ്ടാം ഘട്ടത്തിനായി കമ്പനി സമാഹരിക്കാൻ ലക്ഷ്യം വച്ചിരുന്ന തുക. ഒന്നാം ഘട്ട നിക്ഷേപങ്ങൾ വളരെ കുറച്ചു രാജ്യങ്ങളെ ഉൾകൊള്ളിച്ചു മാത്രമാണ് നടത്തിയിരുന്നതെങ്കിൽ രണ്ടാം ഘട്ടം ഇന്ത്യ ഉൾപ്പെടയുള്ള വിവിധ രാജ്യങ്ങളിലേക്ക് വിപൂലീകരിച്ചു. രണ്ട് ഘട്ടങ്ങളിലുമായി സ്വകാര്യ നിക്ഷേപങ്ങളും കമ്മ്യൂണിറ്റി നിക്ഷേപങ്ങളും ഉൾപ്പെടെ ഏകദേശം 144 മില്യൺ ഡോളർ ( ഏകദേശം 1100 കോടി രൂപ ) യാണ് കമ്പനിക്ക് സമാഹരിക്കാൻ സാധിച്ചത്.

ഇന്ത്യയിൽ നിന്ന് പല മേഖലകളിൽ പ്രാമുഖ്യം തെളിയിച്ച പ്രമുഖരും നിക്ഷേപകരായി മാറി. എഴുത്തുകാരനും,നിർമ്മാതാവും,സംവിധായകനുമായ കരൺ ജോഹർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്, ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജി എന്നിവർ സ്വകാര്യ നിക്ഷേപം നടത്തിയവരിൽ ചിലർ മാത്രമാണ്. നതിങ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ജനറൽ മാനേജറുമായി നിയമിതനായിരിക്കുന്നത് ഡൽഹി സ്വദേശികൂടിയായ മനു വർമയാണ്. ഇ ക്യൂ ടി വെഞ്ച്വേഴ്‌സ്, ജി വി (ഗൂഗിൾ വെഞ്ച്വേഴ്‌സ്), സി വെഞ്ച്വേഴ്‌സ്, ടോണി ഫാഡെൽ ( ഐ പോഡിന്റെ ഉപജ്ഞാതാവ് ), കേസി നെയ്‌സ്റ്റാറ്റ്, കെവിൻ ലിൻ, സ്റ്റീവ് ഹഫ്മാൻ ( സി ഇ ഒ റെഡിറ്റ് ) എന്നിവരാണ് മറ്റ് പ്രധാന നിക്ഷേപകർ. " ആപ്പിളിന്റെ എതിരാളി " എന്നായിരുന്നു കമ്പനിയുടെ ടാഗ് ലൈൻ. പക്ഷെ നതിങ് പോലെ ഒരു ചെറിയ കമ്പനി ആപ്പിൾ പോലെയൊരു ടെക് ഭീമനുമായി എങ്ങനെ മത്സരിക്കുമെന്നറിയാനുള്ള ആകാംഷയാണ് ഉപയോക്താക്കൾക്കുള്ളത്. ടാഗ് ലൈനിനോട് നീതി പുലർത്തിയ ഉൽപ്പന്നം തന്നെയായിരുന്നു കമ്പനി പുറത്തിറക്കിയ ആദ്യമായി പുറത്തിറക്കിയ നതിങ് ഇയർ (1).

നതിങ് ഇയർ (1)

നതിങ് ഇയർ (1) | instagram.com/nothing

നതിങ് ഇയർ (1) എന്ന ട്രൂ വയർലെസ്സ് ഇയർ ഫോൺ 2021 ജൂലൈ 27 നാണ്‌ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഒറ്റ നോട്ടത്തിൽ തന്നെ ഭൂരിഭാഗം ആളുകളെയും ആകർഷിക്കും വിധമുള്ള രൂപകൽപ്പന. സാധരണ കണ്ടു മറന്ന ട്രൂ വയർലെസ്സ് ഇയർ ഫോണുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈൻ. ഇയർ പോഡുകൾക്കും അത് സൂക്ഷിക്കുന്ന ചാർജിങ് കേസിനും സുതാരമായ രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. വെള്ള നിറത്തിലാണ് ആദ്യം പുറത്തിറക്കിയിരുന്നതെങ്കിലും പിന്നീട് കറുത്ത നിറത്തിലും ഇയർ പോഡുകൾ വിപണിയിൽ അവതരിപ്പിച്ചു.

ഇന്ത്യൻ വിപണിയിൽ 6000 രൂപയാണ് നതിങ് ഇയർ (1) നു നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ പ്രാരംഭ വിൽപ്പനയിൽ 4500 രൂപക്ക് വരെ ഇ-കൊമേഴ്‌സ് സംരഭമായ ഫ്ലിപ്കാർട്ട് വഴി ഇയർ (1) ലഭ്യമായിരുന്നു. എന്നാൽ ആപ്പിൾ എയർ പോഡുകൾക്ക് പറ്റിയ ഒരെതിരാളി തന്നെയാണോ നതിങ് ഇയർ (1) എന്നതിന് ഇപ്പോഴും മിശ്ര അഭിപ്രായമാണുള്ളത്. പുതുമയുള്ള രൂപകല്പന, ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ, വയർലെസ്സ് ചാർജിങ്, മികച്ച സമതുലിതമായ ശബ്ദം എന്നിവയാണ് ഇയർ (1) ന്റെ പ്രധാന പ്രത്യേകതകൾ. നതിങ് ഇയർ (1) ന് മികച്ച സ്വീകാര്യതയാണ് ആഗോള വിപണിയിൽ ലഭിച്ചത്. ഏകദേശം 5000 യൂണിറ്റുകളാണ് ഫ്ലിപ്കാർട്ടിലൂടെ ആദ്യ 2 മിനിറ്റിൽ ഇന്ത്യയിൽ വിറ്റഴിഞ്ഞത്.

നതിങ് ഫോൺ (1)

നതിങ് ഫോൺ (1) | instagram.com/nothing

ഇയർ (1) നു ശേഷം കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഉപകരണമാണ് നതിങ് ഫോൺ (1). ഇയർ (1) പുറത്തിറക്കിയ സമയം മുതലേ കമ്പനി തങ്ങളുടെ സ്മാർട്ഫോൺ രംഗത്തേക്കുള്ള ചുവടുവെപ്പ് വൈകിപ്പിക്കില്ല എന്ന് വ്യകത്മാക്കിയിരുന്നു. ജൂലൈ 12 നാണ്‌ നതിങ് ഫോൺ (1) ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്ന ഫോണിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലും ടെക് സമൂഹത്തിലും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ഇയർ (1) പോലെതന്നെ സുതാരമായ രൂപകൽപ്പന. ഫോണിന്റെ പുറം പാനലിൽ ഒന്നിലധികം എൽ ഇ ഡി ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു. ഇവ നോട്ടിഫിക്കേഷനുകൾക്കും റിങ്‌ടോണുകൾക്കും അനുസൃതമായി പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നത് രസകരമായ ഒരു സവിശേഷതയാണ്. ചാർജ് ചെയ്യുമ്പോൾ ബാറ്ററിയുടെ ചാർജിങ് നില ദൃശ്യമാക്കാനും ഈ എൽ ഇ ഡി മുഖേന സാധിക്കും.

എന്നാൽ ഇതുപോലെയുള്ള ഫീച്ചറുകൾ എല്ലാതര ഉപയോക്താക്കൾക്കും ഒരേപോലെ ഇഷ്ടപ്പെടുമോ എന്നത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു. ഡ്യൂവൽ ക്യാമറ സംവിധാനമാണ് ഫോണിൽ നൽകിയിരിക്കുന്നത് എന്ന് നതിങ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഔദ്യോഗികമായി പങ്കുവച്ച ചിത്രത്തിൽ നിന്നും വ്യക്തമാണ്. റിവേഴ്‌സ് ചാർജിങ് സപ്പോർട്ടും നതിങ് ഫോൺ (1) വാഗ്ദാനം ചെയ്യുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 778 ജി+ പ്രോസർ, 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് നൽകുന്ന ഒഎൽഇഡി ഡിസ്പ്ലേ, ആൻഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റം, 8/128 ജിബി സ്റ്റോറേജ് വേരിയന്റ് ( കൂടുതൽ വേരിയന്റുകളും പ്രതീക്ഷിക്കുന്നു ), 45 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4500mAh / 5000 mAh ബാറ്ററി, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസഷൻ നൽകുന്ന ഡ്യൂവൽ ക്യാമറകൾ, എൻഎഫ്സി സപ്പോർട്ട്, വയർലെസ്സ് ചാർജിങും റിവേഴ്‌സ് വയർലെസ്സ് ചാർജിങും കൂടാതെ കോർണർ പഞ്ച് ഹോൾ ഡിസ്പ്ലേ എന്നിങ്ങനെ നീളുന്നു ഇനിയും സ്ഥിരീകരിക്കാത്ത സവിശേഷതകളുടെ നിര. റിപ്പോർട്ടുകൾ പ്രകാരം 25000 - 35000 രൂപക്കിടയിലാവും നതിങ് ഫോൺ (1) ന്റെ വില. അങ്ങനെയെങ്കിൽ ഈ സവിഷേതകൾ മുൻ നിർത്തി "ആപ്പിളിന്റെ എതിരാളി" എന്ന ടാഗ് ലൈനിൽ കമ്പനി എങ്ങനെ മത്സരിക്കും എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

ഉപയോക്താകളുടെ അഭിപ്രായമറിയുന്നതിന് ഫോണിൽ ഉണ്ടാവാന്‍ സാധ്യതയുള്ളതിന് സമാനമായ ഒരു ലോഞ്ചർ ആൻഡ്രോയിഡ് ആപ്പിക്കേഷനായി ഇതിനോടകം തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചിരുന്നു. ജൂലൈ 12 ന് ഇന്ത്യയുൾപ്പെടയുള്ള അന്താരാഷ്ട്ര വിപണിയിലെത്തുന്ന ഫോൺ വാങ്ങുന്നതിനായി കമ്പനി പ്രീ ഓർഡർ സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രീ ഓർഡർ ചെയ്യുന്നതിനായി ഒരു ഇൻവൈറ്റ് കോഡ് (ആക്ടിവേഷൻ കോഡ്) ലഭിക്കേണ്ടതായുണ്ട്‌. ഇന്ത്യയിലുള്ള ഉപയോക്താക്കൾക്ക് ആക്ടിവേഷൻ കോഡ്‌ 2000 രൂപ നൽകി ഫ്ലിപ്പ്കാർട്ട് വഴി ബുക്ക് ചെയ്തു വാങ്ങാവുന്നതാണ്. ഇൻവൈറ്റ് കോഡിനായി അടക്കുന്ന തുക റീഫണ്ട് ചെയ്തു മേടിക്കാനുള്ള സൗകര്യവുമുണ്ട്. ഇൻവൈറ്റ് കോഡ് ഈ രീതിയിൽ വാങ്ങുന്നവർക്ക് നതിങ് ഫോൺ (1) മായി ബന്ധപ്പെട്ട് വരുന്ന സാധനങ്ങൾ പ്രത്യേക വിലക്ക് ലഭ്യമാകും. വൺപ്ലസ് അവരുടെ ചില സ്മാർട്ഫോണുകൾക്കായി ഇതിനോടകം സമാനമായ വിൽപ്പന രീതി അവതരിപ്പിച്ചിരുന്നു. ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം ആളുകൾ പ്രീ ഓർഡർ ബുക്കിങ്ങിനായുള്ള വെയ്റ്റിംഗ് ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു എന്നാണ് കാൾ പെയ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്ത്യയിൽ വിലപ്പനക്കെത്തുന്ന ഓരോ നതിങ് ഫോണുകളും ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ചെടുക്കുന്നതാകുമെന്ന് കമ്പനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

നതിങ് ഫോൺ (1) | instagram.com/mkbhd

വിപണിയിലെ മത്സരത്തിന്റെ കൃത്യമായ ചിത്രം ജൂലൈ 12 നു ശേഷം മാത്രമേ വ്യക്തമാവുകയുള്ളു. ആപ്പിളല്ലെങ്കിൽ മറ്റാരാവും നതിങിന്റെ യഥാർത്ഥ എതിരാളി എന്നത് കണ്ടറിയേണ്ടതുണ്ട്. എന്നിരുന്നാലും നതിങ് എന്ന കമ്പനി ചുരുങ്ങിയ സമയത്തിനുള്ളിൽ ആഗോള വിപണിയിൽ ഉണ്ടാക്കിയ പ്രഭാവം ഒട്ടും ചെറുതായി കാണാൻ സാധിക്കില്ല. കാൾ പെയ് എന്ന സംരംഭകന്റെ വ്യവസായ തന്ത്രങ്ങൾ സാങ്കേതികതയിൽ പ്രതിഫലിക്കാൻ തുടങ്ങുന്നതെയുള്ളൂ എന്ന് സാരം.

Does it worth the Hype..?

വമ്പൻ പ്രചാരണങ്ങളാണ് നതിങ് ഫോൺ (1) ന് സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ കമ്പനി നൽകി വരുന്നത്. നതിങ് ഫോൺ (1) ന്റെ ആദ്യ 100 യൂണിറ്റുകൾ സ്റ്റോക്ക് എക്സ് എന്ന ഓൺലൈൻ സൈറ്റിലിലേർപ്പെടുത്തിയിരിക്കുന്ന ലേലം വഴിയാണ് വിറ്റഴിക്കുന്നത്. ഫോണിന്റെ യഥാർത്ഥ വിലയാവാൻ സാധ്യതയുള്ള തുകയുടെ മൂന്ന് മടങ്ങോളം വിലയാണ് ഉപയോക്താക്കൾ ഫോണുകൾക്കായി വിലപേശുന്നതെന്നതാണ് കൗതുകമുണർത്തുന്ന കാഴ്ച. കമ്പനി നടത്തിവരുന്ന ഈ വമ്പൻ പ്രൊമോഷനുകളോട് നീതി പുലർത്തുമോ നതിങ് ഫോൺ (1) എന്നതിലേക്കാണ് ടെക് സമൂഹം ആകാംഷയോടെ ഉറ്റുനോക്കുന്നത്.

Content Highlights: Story of Carl Pei and Nothing Technology Private Limited, Nothing Phone (1) Specifications

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented