'നീവ'-പുതിയ സെര്‍ച്ച് എഞ്ചിനുമായി ഇന്ത്യക്കാരായ മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥര്‍


ഐഐടി ബിരുദധാരികളായ ശ്രീധര്‍ രാമസ്വാമി, വിവേക് രഘുനാഥന്‍ എന്നിവരാണ് സംരംഭത്തിന് പിന്നില്‍

ശ്രീധർ രാമസ്വാമിയും വിവേക് രഘുനാഥനും | Photo: Neeva

സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് ഗൂഗിള്‍ കഴിഞ്ഞേ ഏതുമുള്ളൂ. എങ്കിലും, ഗൂഗിളിനെതിരെ മത്സരിക്കുന്ന ചില സെര്‍ച്ച് എഞ്ചിനുകളുണ്ട്. അവയിലൊന്നാവുകയാണ് ഗൂഗിളിലെ മുന്‍ ഉദ്യോഗസ്ഥരായ ശ്രീധര്‍ രാമസ്വാമി, വിവേക് രഘുനാഥന്‍ എന്നിവര്‍ രൂപംനല്‍കിയ 'നീവ' (Neeva).

പരസ്യത്തിന്റെ ശല്യമില്ലാത്ത സ്വകാര്യ സെര്‍ച്ച് എഞ്ചിന്‍ - ഇതാണ് 'നീവ'യുടെ വിശേഷണം. 2021 പകുതിയോടെ സെര്‍ച്ച് എഞ്ചിന്‍ സേവനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്തൃ വിവരങ്ങള്‍ക്ക് മേല്‍ ഗൂഗിള്‍ ഉള്‍പ്പെടുന്ന സാങ്കേതികരംഗത്തെ ഭീമന്മാരുടെ അധീശത്വം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട്, സബ്സ്‌ക്രിപ്ഷന്‍ മോഡലാണ് 'നീവ' പ്രവര്‍ത്തിക്കുക.

പൊതുജനങ്ങള്‍ക്ക് മുന്നില്‍ സെര്‍ച്ച് സംവിധാനം എത്തിക്കുന്നതിന് മികച്ച ആശയമാണ് പരസ്യ മോഡല്‍. എന്നാല്‍, കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ പരസ്യങ്ങള്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നില്ലെന്ന് 'ഇന്ത്യന്‍ എക്സ്പ്രസി'ന് നല്‍കിയ അഭിമുഖത്തില്‍ ശ്രീധര്‍ രാമസ്വാമി പറഞ്ഞു. കൂടുതല്‍ മികച്ച സെര്‍ച്ച് സംവിധാനം നിര്‍മിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് തങ്ങളെന്ന് അദ്ദേഹം പറയുന്നു.

ഗൂഗിളിന്റെ പരസ്യവിതരണ സംവിധാനത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഉള്‍പ്പടെ വ്യക്തമായ ധാരണയുള്ളവരാണ് ശ്രീധര്‍ രാമസ്വാമിയും വിവേക് രഘുനാഥനും. ചെന്നൈ ഐഐടി ബിരുദധാരിയായ രാമസ്വാമി ഗൂഗിളിലെ പരസ്യ, വാണിജ്യ വിഭാഗത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു. മുംബൈ ഐഐടി ബിരുദധാരിയായ വിവേക് രഘുനാഥന്‍ യൂട്യൂബിലെ മൊണട്ടൈസേഷന്‍ വൈസ് പ്രസിഡന്റായിരുന്നു.

നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ പുതിയ സെര്‍ച്ച് എഞ്ചിന്‍ പുറത്തിറക്കാനാണ് 'നീവ'യുടെ അണിയറ ശില്‍പികള്‍ ലക്ഷ്യമിടുന്നത്. ശ്രീധറിന്റെയും വിവേകിന്റെയും നേൃത്വത്തില്‍ 45 പേരുള്ള സംഘമാണ് 'നീവ'യ്ക്ക് രൂപംനല്‍കുന്ന സ്റ്റാര്‍ട്ടപ്പിലുള്ളത്. ആദ്യം യുഎസിലും പിന്നീട് ഇംഗ്ലീഷ് സംസാരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലും 'നീവ' സെര്‍ച്ച് എഞ്ചിന്‍ ലഭ്യമാക്കും.

3.75 കോടി ഡോളര്‍ സമാഹരിക്കാന്‍ നീവ സ്റ്റാര്‍ട്ടപ്പിന് ഇതിനകം സാധിച്ചിട്ടുണ്ട്. ഗൂഗിളിനെ പോലെ നിര്‍മിതബുദ്ധി സങ്കേതങ്ങളുടെ സേവനവും നീവയില്‍ ഉപയോഗിക്കുന്നുണ്ട്. പരസ്യങ്ങള്‍ക്ക് വേണ്ടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ആരുമായും പങ്കുവെക്കില്ലെന്നും സെര്‍ച്ച് ഹിസ്റ്ററി വിവരങ്ങള്‍ 90 ദിവസത്തിന് ശേഷം നീക്കം ചെയ്യുമെന്നും നീവ അതിന്റെ ബ്ലോഗില്‍ വ്യക്തമാക്കി.

Content Highlights: neeva ad free search engine by googles former indian executives

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented