വിഖ്യാത ചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ മൊണാലിസ ചിത്രത്തിന് ജീവന്‍ വെപ്പിച്ച് ഒരു കൂട്ടം ഗവേഷകര്‍. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മൊണാലിസയെ ഗവേഷകര്‍ ചലിപ്പിച്ചത്. 

ചിത്രത്തില്‍ നിന്നും നിര്‍മിച്ചെടുത്ത വീഡിയോയില്‍ ചിത്രത്തിലെ കഥാപാത്രം തലയനക്കുന്നതും കണ്ണുകളും ചുണ്ടുകളും അനക്കുന്നതും കാണാം. 

ഡീപ്പ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ പരീക്ഷണം മോസ്‌കോയിലെ സാംസങിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബോറട്ടിയാണ് പുറത്തുവിട്ടത്. 

Marilyn Monroe

യൂട്യൂബില്‍ നിന്നും ശേഖരിച്ച പ്രശസ്തരായ വ്യക്തികളുടെ 7000 ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സാംസങ് നിര്‍മിത ബുദ്ധി അല്‍ഗോരിതത്തെ പരിശീലിപ്പിച്ചത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ മുഖത്തിന്റെ സവിശേതകളും ചലനങ്ങളും തിരിച്ചറിഞ്ഞാണ് നിര്‍മിതബുദ്ധി സംവിധാനം ആ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്. 

മെര്‍ലിന്‍ മണ്‍റോ, ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കും ഇതുപോലെ ജീവന്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Mona Lisa got life by deepfake AI