കൊറോണ: കേരള സര്‍ക്കാരിന്റെ ആപ്പിനു പിന്നില്‍ ഈ കോഴിക്കോട്ടുകാരന്‍


അരുൺ പെരൂളി

കോഴിക്കോട്: കൊറോണ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മൊബൈല്‍ ആപ്പുമായി കോഴിക്കോട് സ്വദേശിയായ അരുണ്‍ പെരൂളി ജി.ഒ.കെ. ഡയറക്ട് (GoK Direct) എന്ന പേരിലുള്ള അരുണിന്റെ പുതിയ ആപ്ലിക്കേഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കോവിഡ്-19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ആപ്പ് ഉപയോഗപ്പെടുത്താം. ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും.

കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച്. എന്‍ജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ പൂര്‍വവിദ്യാര്‍ഥിയാണ് കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ അരുണ്‍.

കൊറോണ: ശരിയായ വിവരങ്ങള്‍ അറിയാന്‍ കേരള സര്‍ക്കാരിന്റെ മൊബൈല്‍ ആപ്പ്

gok direct app


നിപ വൈറസ് പടര്‍ന്നുപിടിച്ച സമയത്തും അരുണ്‍ പുറത്തിറക്കിയ ആപ്പിന്റെ സേവനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടയ്‌ക്കേണ്ടിവന്ന സാഹചര്യത്തില്‍ എന്‍ജിനിയറിങ് സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് നടത്താവുന്ന പുതിയ ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് അരുണ്‍. ജി.ഒ.കെ. ഡയറക്ട് ലഭ്യമാകുന്ന ലിങ്ക് http://qkopy.xyz/prdkerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented